കളിച്ചുകൊണ്ടിരുന്നപ്പോൾ പ്രാണിയുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2023 12:09 PM |
Last Updated: 05th March 2023 12:09 PM | A+A A- |

അംജിത
തിരുവല്ല: വിഷമുള്ള പ്രാണിയുടെ കുത്തേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന പെൺകുട്ടി മരിച്ചു. പെരിങ്ങര പാണാറ വീട്ടിൽ അനീഷിന്റെയും ശാന്തി കൃഷ്‌ണന്റെ മകൾ അംജിത (13) ആണ് മരിച്ചത്. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം. വൈകുന്നേരം വീടിന് സമീപം കൂട്ടുകാർക്കൊപ്പം കളിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു കുട്ടിയുടെ ചെവിക്ക് താഴെ പ്രാണിയുടെ കുത്തേറ്റത്. ഈച്ച പോലെ എന്തോ ഒരു പ്രാണിയായിരുന്നു എന്നാണ് കുട്ടി പറഞ്ഞ്.
പ്രാണിയുടെ കുത്തേറ്റ് അരമണിക്കൂറിനുള്ളിൽ ശരീരമാസകലം ചൊറിഞ്ഞു തടിച്ചു. തുടർന്ന് തിരുവല്ല താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സയ്‌ക്ക് ശേഷം വീട്ടിലേക്ക് മടങ്ങുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു. പിന്നീട് തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജിലേക്ക് മാറ്റി. ശ്വാസകോശത്തിൽ അണുബാധയുണ്ടായതിനെ തുടർന്ന് വെന്റിലേറ്ററിലായിരുന്നു. വെള്ളിയാഴ്ച പുലർച്ചെയായിരുന്നു മരണം. തിരുവല്ല എംജിഎം സ്കൂൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായിരുന്നു അംജിത.
ഈ വാര്‍ത്ത കൂടി വായിക്കൂ
ബോധംകെട്ടു വീണയാളെ തട്ടി നോക്കിയിട്ട് ആന മടങ്ങി, നിലമ്പൂരിൽ ഭീതിപരത്തി കാട്ടാനകൾ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ