കോഴിക്കോട് ഡോക്ടറെ മർദിച്ച സംഭവം കാടത്തം, ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണം, സമരം ചെയ്യാനൊരുങ്ങി ഐഎംഎ  

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2023 07:42 AM  |  

Last Updated: 05th March 2023 07:42 AM  |   A+A-   |  

doctor attacked

കോഴിക്കോട് ഡോക്ടറെ മർദിച്ചു/ ചിത്രം ടെലിവിഷൻ സ്ക്രീൻഷോട്ട്

കോഴിക്കോട്. ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ച് കോഴിക്കോട് ഡോക്ടറെ മർദിച്ച സംഭവം കാടത്തമെന്ന് ഐഎംഎ. ആശുപത്രി സംരക്ഷണ നിയമം പൊളിച്ചെഴുതണമെന്നും സമര നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഐഎംഎ അറിയിച്ചു.

കഴിഞ്ഞ ദിവസമാണ് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഹൃദ്രോ​ഗ വിദ​ഗ്ധൻ ഡോ.പി കെ അശോകന് മർദനമേറ്റത്. പ്രസവത്തെ തുടർന്ന് ​യുവതിക്ക് ചികിത്സ വൈകിപ്പിച്ചെന്ന് ആരോപിച്ചായിരുന്നു മർദനം. ആശുപത്രി കൗണ്ടറിന്റെ ചില്ലുകൾ യുവതിയുടെ ബന്ധുക്കൾ അടിച്ചു തകർത്തു. ഇത് ചോദ്യം ചെയ്യാനെത്തിയ ഡോക്ടറെ ബന്ധുക്കൾ മർദിക്കുകയായിരുന്നുവെന്നാണ് പരാതി. സംഭവത്തിൽ നടക്കാവ് പൊലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

എന്നാൽ യുവതിക്ക് ചികിത്സ വൈകിച്ചിട്ടില്ലെന്നും ബന്ധുക്കൾ അനാവശ്യമായി പ്രശ്‌നങ്ങൾ ഉണ്ടാക്കുകയാണെന്നും യുവതിയെ ചികിത്സിച്ച ഡോക്ടർ അനിത വ്യക്തമാക്കി.യുവതിയെ ബന്ധുക്കൾ മറ്റൊരു ആശുപത്രിയിലേക്ക് മാറ്റി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബ്രഹ്മപുരം; തീ അണയ്ക്കാൻ ഊർജ്ജിത ശ്രമം; പുക കൂടുതൽ പ്രദേശങ്ങളിലേക്ക് വ്യാപിക്കുന്നു; ജനങ്ങൾ ജാ​ഗ്രത തുടരണം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌