കോഴിക്കോട് ഡോക്ടറെ ആക്രമിച്ച കേസ്: രണ്ടു പേർ കീഴടങ്ങി
By സമകാലിക മലയാളം ഡെസ്ക് | Published: 05th March 2023 06:47 PM |
Last Updated: 05th March 2023 06:49 PM | A+A A- |

ആക്രമണത്തിന് ഇരയായ സ്വകാര്യ ആശുപത്രിയിലെ ഡോക്ടര്‍/ ടെലിവിഷന്‍ ചിത്രം
കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടു പേർ കീഴടങ്ങി. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്. നടക്കാവ് സ്റ്റേഷനിൽ എത്തിയാണ് ഇരുവരും കീഴടങ്ങിയത്.
ഒരാഴ്ചമുമ്പ് നടന്ന പ്രസവത്തില്‍ കുഞ്ഞ് മരിച്ചതുമായി ബന്ധപ്പെട്ടാണ് കോഴിക്കോട് ഫാത്തിമ ആശുപത്രിയില്‍ സംഘര്‍ഷമുണ്ടായത്. കുഞ്ഞ് മരിച്ചിട്ടും അമ്മയ്ക്ക് ചികിത്സ വൈകിപ്പിച്ചതാണ് സംഘര്‍ഷത്തിന് ഇടയാക്കിയതെന്ന് രോഗിയുടെ ബന്ധുക്കള്‍ പറഞ്ഞു. പതിനഞ്ചോളം പേരടങ്ങിയ സംഘം ആശുപത്രിയുടെ ഏഴാം നിലയിലുള്ള നഴ്‌സിങ് കൗണ്ടറിന്റെ ചില്ലും സമീപത്തെ ചെടിച്ചട്ടികളും അടിച്ചു തകര്‍ക്കുകയായിരുന്നു. ഇത് ചോദ്യം ചെയ്തതിനു പിന്നാലെയാണ് ഡോക്ടറെ മര്‍ദിച്ചത്.കേസിൽ ആറ് പേർക്കെതിരെയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
സംഭവത്തിൽ പ്രതിഷേധിച്ച് ജില്ലയിലെ ഡോക്ടർമാർ ഐഎംഎയുടെ നേതൃത്വത്തിൽ നാളെ പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ്. നാളെ രാവിലെ ആറുമണി മുതല്‍ വൈകീട്ട് ആറുമണിവരെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഒപി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ ബ്രഹ്മപുരം തീ പിടിത്തം; കൊച്ചി നഗരത്തില്‍ നാളെ സ്‌കൂളുകള്‍ക്ക് അവധി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ