മദ്യപാനത്തിനിടെ തർക്കം, കോട്ടയത്ത് യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലക്കടിച്ചു കൊന്നു
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2023 12:31 PM |
Last Updated: 05th March 2023 12:37 PM | A+A A- |

ഷൈജു
കോട്ടയം. തിരുവഞ്ചൂരിൽ യുവാവിനെ ഹെൽമെറ്റ് കൊണ്ട് തലയ്ക്കടിച്ചു കൊന്നു. തിരുവഞ്ചൂർ സ്വദേശി ഷൈജു(49) ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തതായാണ് സൂചന. പുലർച്ചെയോടെയാണ് ഷൈജുവിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന് ആയിർകുന്ന് പൊലീസെത്തി പരിശോധന നടത്തി. മൃതദേഹത്തിൽ മുറിവുകളുള്ളതായി കണ്ടെത്തിയിട്ടുണ്ട്.
പെയ്‌ന്റിങ് തൊഴിലാളിയായ ഷൈജു സുഹൃത്തുക്കൾക്കൊപ്പം സ്ഥിരമായി മദ്യപിക്കാറുണ്ടായിരുന്നു. മദ്യപാനത്തിനിടെ ഉണ്ടായ തർക്കമായിരിക്കാം കൊലപാതകത്തിലേക്ക് നയിച്ചതെന്നതാണ് സൂചന. സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇൻക്വസ്റ്റ് നടപടികൾക്ക് ശേഷം മൃതദേഹം പൊസ്റ്റ്‌മോർട്ടത്തിനായി കോട്ടയം മെഡിക്കൽ കോളജിലേക്ക് മാറ്റി.
ഈ വാര്‍ത്ത കൂടി വായിക്കൂ
കളിച്ചുകൊണ്ടിരുന്നപ്പോൾ പ്രാണിയുടെ കുത്തേറ്റ് പതിമൂന്നുകാരി മരിച്ചു
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ