'പൂജ നടത്തിയ ആഭരണങ്ങള്‍ ധരിച്ചാല്‍ വിവാഹം നടക്കും'; യുവതിയെ പറ്റിച്ച് 17 പവനും 8ലക്ഷം രൂപയും തട്ടി; അറസ്റ്റ്
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2023 10:10 PM |
Last Updated: 05th March 2023 10:10 PM | A+A A- |

അറസ്റ്റിലായ ഹമീദ്
കൊച്ചി: മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ വിവാഹം നടക്കും എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സ്വര്‍ണാഭരണങ്ങളും പണവും തട്ടിയ കേസിലെ പ്രതി പിടിയില്‍. തൃശ്ശൂര്‍ പാവറാട്ടി പള്ളിപ്പറമ്പില്‍ ഷാഹുല്‍ ഹമീദ് (39) ആണ് എറണാകുളം ടൗണ്‍ നോര്‍ത്ത് പൊലീസിന്റെ പിടിയിലായത്. എറണാകുളം പച്ചാളം സ്വദേശിയായ വിവാഹമോചിതയായ യുവതിയാണ് ഇര.
യുവതിയുമായി പരിചയം സ്ഥാപിച്ച ഇയാള്‍ മന്ത്രവാദ പൂജ നടത്തിയ സ്വര്‍ണാഭരണങ്ങള്‍ ധരിച്ചാല്‍ പുനര്‍വിവാഹം നടക്കും എന്ന് പറഞ്ഞു വിശ്വസിപ്പിച്ച് 17 പവന്‍ സ്വര്‍ണവും എട്ടു ലക്ഷം രൂപയും തട്ടിയെടുക്കുകയായിരുന്നു.
ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണാഭരണങ്ങള്‍ കുറവ് വന്നതില്‍
യുവതിയുടെ സഹോദരിക്ക് സംശയം തോന്നിയതിനെ തുടര്‍ന്ന് പൊലീസിനെ സമീപിക്കുകയായിരുന്നു. തൃശ്ശൂര്‍ ജില്ലയിലെ വലപ്പാട്, അന്തിക്കാട്, ചാലക്കുടി, ചാവക്കാട് സ്റ്റേഷനുകളില്‍ ഇയാള്‍ക്കെതിരെ സമാനമായ കേസുകള്‍ നിലനില്‍ക്കുന്നുണ്ട്.
ഈ വാര്‍ത്ത കൂടി വായിക്കൂ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; പത്തുവര്‍ഷത്തിന് ശേഷം പ്രതി പിടിയില്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ