കെഎസ്ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത് പടയപ്പ; കണ്ണാടി തകര്‍ത്തു; ഭീതിയില്‍ യാത്രക്കാര്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th March 2023 10:46 AM  |  

Last Updated: 05th March 2023 10:50 AM  |   A+A-   |  

padayappa_ksrtc

കെഎസ്ആര്‍ടിസി ബസിന് നേരെ പാഞ്ഞടുത്ത പടയപ്പ/ ടെലിവിഷന്‍ ചിത്രം

 

മൂന്നാര്‍:  ഇടുക്കിയില്‍ വീണ്ടും കാട്ടാന ആക്രമണം. കെഎസ്ആര്‍ടിസി ബസിന്റെ കണ്ണാടി തകര്‍ത്തു. നാമങ്ങാട് എസ്റ്റേറ്റിന് സമീപത്തുവച്ചാണ് പടയപ്പയെന്ന കാട്ടാന പഴനി- തിരുവനന്തപുരം സൂപ്പര്‍ഫാസ്റ്റ് ബസ് ആക്രമിച്ചത്.

നേരത്തെയും നിരവധി തവണ ഈ പ്രദേശത്ത് വാഹനങ്ങള്‍ക്ക് നേരെ കാട്ടാന അതിക്രമം നടത്തിയിട്ടുണ്ട്. എന്നാല്‍ പടയപ്പയുടെ ഭാഗത്തുനിന്ന് കെഎസ്ആര്‍ടിസി ബസിന് നേരെ ആക്രമണം ഉണ്ടാകുന്നത് ഇത് ആദ്യമാണ്. പഴനിയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് വരികയായിരുന്ന ബസിന് നേരെയാണ് കാട്ടാന പാഞ്ഞടുത്ത്.

കാട്ടാന വരുന്നത് കണ്ട് ഡ്രൈവര്‍ ബസ് നിര്‍ത്തി പടയപ്പ പോകാന്‍ കാത്തുനിന്നെങ്കിലും ഫലം ഉണ്ടായില്ല. നടന്നടുത്ത ആന ബസിന്റെ സൈഡ് കണ്ണാടി തകര്‍ത്തു. എന്നാല്‍ മറ്റ് ആക്രമണങ്ങളൊന്നും ഉണ്ടായില്ല. ആന പരിസരപ്രദേശത്ത് തന്നെയുണ്ടെന്നും ജനവസാസമേഖലയിലല്ല പടയപ്പ ഉള്ളതെന്നുമാണ് വനം വകുപ്പിന്റെ വിശദീകരണം. ഈ പ്രദേശത്തുകൂടെ രാത്രി യാത്ര നടത്തുന്നവര്‍ അതീവജാഗ്രത പാലിക്കണമെന്നും വനും വകുപ്പ് അറിയിച്ചു. അതേസമയം പടയപ്പയെ പിടികൂടി സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചിയിലെ വിഷപ്പുക; ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌