ആരോഗ്യശാസ്ത്ര സർവകലാശാല വിദ്യാർഥിനികൾക്ക് ആറുമാസം പ്രസവാവധി

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th March 2023 10:07 PM  |  

Last Updated: 05th March 2023 10:12 PM  |   A+A-   |  

PREGNANT

പ്രതീകാത്മക ചിത്രം

 

തൃശൂർ: കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിലെ വിദ്യാർഥിനികൾക്ക് ആറുമാസം പ്രസവാവധി. രണ്ടുമാസത്തെ പ്രസവാവധിക്കാണ് സർക്കാർ നിർദേശമെങ്കിലും കുട്ടിയുടെയും അമ്മയുടെയും ആരോഗ്യത്തെയും സുരക്ഷയെയും കരുതി ആറ് മാസം അവധി നൽകാൻ തീരുമാനിക്കുകയായിരുന്നു. 

വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ അധ്യക്ഷതയിൽ കേരള യൂണിവേഴ്സിറ്റി ഓഫ് ഹെൽത്ത് സയൻസസ് (കെയുഎച്ച്എസ്) ആസ്ഥാനത്ത് നടന്ന വാർഷിക സെനറ്റ് യോഗത്തിലാണ് തീരുമാനം. ആർത്തവദിനങ്ങളിൽ അവധി നൽകുന്നത് പരിശോധിക്കാൻ വിദഗ്ധ സമിതിയെ ചുമതലപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

പഴം തൊണ്ടയിൽ കുടുങ്ങി; മൂന്നര വയസ്സുകാരന് ദാരുണാന്ത്യം 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌