ചുട്ടുപൊള്ളി കേരളം, വരും ദിവസങ്ങളിലും താപനില ഉയരും
By സമകാലിക മലയാളം ഡെസ്‌ക് | Published: 05th March 2023 06:52 AM |
Last Updated: 05th March 2023 06:52 AM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും ചൂടുകൂടാൻ സാധ്യത. കണ്ണൂരും കാസർകോടും പാലക്കാടും താപനില ഇന്നലെ 40 ഡിഗ്രി കടന്നിരുന്നു. അന്തരീക്ഷത്തിലെ എതിർച്ചുഴിയാണ് ഈ ദിവസങ്ങളിൽ താപനില ഉയരാൻ കാരണം. വരും ദിവസങ്ങളിലും പകൽ ചൂട് കൂടാൻ സാധ്യതയെന്ന് വിലയിരുത്തൽ. എന്നാൽ ജില്ലകളിൽ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടില്ല
ഇന്നലെ ഏറ്റവും കൂടുതൽ താപനില രേഖപ്പെടുത്തിയത് കണ്ണൂരിലെ ഇരിക്കൂറിലാണ്. 41 ഡിഗ്രി സെൽഷ്യസായിരുന്നു രേഖപ്പെടുത്തിയത്. പാലക്കാട് എരിമയൂരിൽ 40.5 ഡിഗ്രി സെൽഷ്യസും കാസർകോട് പാണത്തൂരിൽ 40.3 ഡിഗ്രി സെൽഷ്യസുമാണ് രേഖപ്പെടുത്തിയത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
'പിണറായിയുടെ കുടുംബം ഈ നാടിന്റെ ഐശ്വര്യം'; ജനകീയ പ്രതിരോധ ജാഥയില്‍ ഇപി ജയരാജന്‍
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ