യാത്രക്കാർ ശ്രദ്ധിക്കുക; ഈ ട്രെയിനുകളുടെ സമയത്തിൽ മാറ്റം

By സമകാലിക മലയാളം ഡെസ്ക്  |   Published: 05th March 2023 09:51 AM  |  

Last Updated: 05th March 2023 09:51 AM  |   A+A-   |  

Change in timing of these trains

പ്രതീകാത്മക ചിത്രം

 

കൊച്ചി: പാതയിൽ അറ്റകുറ്റപ്പണി നടക്കുന്ന സാഹചര്യത്തിൽ ചില ട്രെയിനുകളുടെ സമയത്തിൽ മാറ്റം. കൊച്ചുവേളി- രപ്തിസാ​ഗർ എക്സ്പ്രസ് (12512) ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിക്കായിരിക്കും കൊച്ചുവേളിയിൽ നിന്ന് പുറപ്പെടുക. രാവിലെ 6.35നാണ് സാധാരണ നിലയിൽ പുറപ്പെടുന്നത്. 

എറണാകുളം സൗത്തിൽ‌ നിന്ന് രാത്രി 8.10ന് പുറപ്പെടുന്ന എറണാകുളം- കൊല്ലം മെമു അൺ റിസർവ്ഡ് എക്സ്പ്രസ് (06441) ഇന്നും നാളെയും മറ്റന്നാളും കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 

കൊല്ലത്ത് നിന്നുള്ള എറണാകുളം മെമു അൺ റിസർവ്ഡ് എക്സ്പ്രസ് (06442) നാളെ വരെ കായംകുളത്ത് യാത്ര അവസാനിപ്പിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊച്ചിയിലെ വിഷപ്പുക; ആരോ​ഗ്യ മന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തര യോ​ഗം

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌