ആഢംബര ജീവിതത്തിന് ബുള്ളറ്റ് മോഷണം; യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2023 07:28 PM  |  

Last Updated: 06th March 2023 07:28 PM  |   A+A-   |  

vipinlal

വിപിന്‍ ലാല്‍

 

കൊച്ചി: ആലുവയില്‍ ഇരുചക്ര വാഹന മോഷ്ടാവ് പിടിയില്‍. നോര്‍ത്ത് പറവൂര്‍ സ്വദേശി വിപിന്‍ ലാലിനെയാണ് ആലുവ പൊലീസ് പിടികൂടിയത്. ആലുവ മാര്‍ക്കറ്റിന് സമീപം മേല്‍പ്പാലത്തിന് കീഴെ പാര്‍ക്ക് ചെയ്തിരുന്ന ബുളളറ്റാണ് വിപിന്‍ ലാല്‍ മോഷ്ടിച്ചത്. മാര്‍ക്കറ്റില്‍ വ്യാപാരം നടത്തുന്ന നിസാര്‍ എന്നയാളുടെയാണ് ഒന്നേകാല്‍ ലക്ഷം രൂപ വില വരുന്ന ഇരുചക്രവാഹനം. 

മോഷണം നടത്തി കിട്ടുന്ന പണം ആഢംബര ജീവിതത്തിന് ഉപയോഗിക്കുകയാണ് ഇയാള്‍ ചെയ്തിരുന്നതെന്നും പതിമൂന്ന് മോഷണക്കേസുകള്‍ നേരത്തെ വിപിന്‍ ലാലിന്റെ പേരിലുണ്ടെന്നും പൊലീസ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  ബ്രഹ്മപുരം തീപിടിത്തം; ഹൈക്കോടതി സ്വമേധയാ കേസെടുത്തു

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ