മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ സംഘത്തിന്റെ കാലാവധി നീട്ടി; ശമ്പളച്ചെലവ് 79.73 ലക്ഷം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 06th March 2023 09:08 AM  |  

Last Updated: 06th March 2023 09:08 AM  |   A+A-   |  

PINARAYI_VIJAYAN

ഫോട്ടോ: ഫെയ്സ്ബുക്ക്

 

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സാമൂഹികമാധ്യമ പ്രചാരണ സംഘത്തിന്റെ കരാർ നീട്ടി. 12 അംഗ സംഘത്തിന്റെ കരാർ ഒരുവർഷത്തേക്കുകൂടിയാണ് നീട്ടിയിരിക്കുന്നത്. 79.73 ലക്ഷം രൂപയാണ് ഇവരുടെ ഒരുവർഷത്തെ ശമ്പള ചിലവ്. 

75,000 രൂപയാണ് ടീം ലീഡറുടെ ശമ്പളം. കണ്ടന്റ് മാനേജർക്ക് 70,000 രൂപയും സീനിയർ വെബ് അഡ്മിനിസ്‌ട്രേറ്റർ, സോഷ്യൽ മീഡിയ കോ-ഓർഡിനേറ്റർ, കണ്ടന്റ് സ്ട്രാറ്റജിസ്റ്റ് എന്നിവർക്ക് 65,000രൂപ വീതവും ശമ്പളമുണ്ട്. ഡെലിവറി മാനേജർക്ക് 53,200 രൂപയും റിസർച്ച് ഫെലോ, കണ്ടന്റ് ഡെവലപ്പർ, കണ്ടന്റ് അഗ്രഗ്രേറ്റർ എന്നീ പോസ്റ്റുകളിലുള്ളവർക്ക് 53,000 രൂപയുമാണ് ശമ്പളം. ഡേറ്റ റിപ്പോസിറ്ററി മാനേജരായി ണ്ടുപേരാണ് പ്രവർത്തിക്കുന്നത്. ഇവർക്ക് 45,000 രൂപ വീതമാണ് ശമ്പളം. കംപ്യൂട്ടർ അസിസ്റ്റന്റിന് 22,290 രൂപയാണ് ശമ്പളം. കഴിഞ്ഞ സർക്കാരിന്റെ കാലത്താണ് മുഖ്യമന്ത്രിയുടെ ഓഫീസ് കേന്ദ്രീകരിച്ച് സാമൂഹിക മാധ്യമസംഘത്തെ നിയമിക്കാൻ തുടങ്ങിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

"എന്റെ രണ്ടാമത്തെ വിവാഹമാണ്", മക്കൾക്ക് വേണ്ടി ഷുക്കൂർ വക്കീലും ഭാര്യ ഷീനയും വീണ്ടും വിവാഹിതരാകുന്നു 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌