കോഴിക്കോട്ടെ ആശുപത്രികളിൽ ഇന്ന് ഡോക്ടർമാരുടെ സമരം; അത്യാഹിത വിഭാഗവും ലേബർ റൂമും പ്രവർത്തിക്കും 

രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെ ഒ പി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കോഴിക്കോട്: ചികിത്സ വൈകിയെന്ന് ആരോപിച്ച് കോഴിക്കോട് സ്വകാര്യ ആശുപത്രിയിലെ ഡോക്ടറെ മർദിച്ച സംഭവത്തിൽ ജില്ലയിലെ മുഴുവൻ ആശുപത്രികളിലും ഡോക്ടർമാർ ഇന്ന് ഒ പി ബഹിഷ്കരിക്കും. ഇന്ന് രാവിലെ ആറുമണി മുതൽ വൈകീട്ട് ആറുമണിവരെ കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രികളിലെ ഒ പി ബഹിഷ്‌കരിക്കുമെന്ന് ഐഎംഎ കേരള ഘടകം അറിയിച്ചു. അത്യാഹിത വിഭാഗങ്ങളെയും ലേബർ റൂമും സമരത്തിൽ നിന്ന് ഒഴിവാക്കും. 

സമരവുമായി സഹകരിക്കാൻ സർക്കാർ ഡോക്ടർമാരുടെ സംഘടനയോട് അഭ്യർഥിച്ചിട്ടുണ്ടെന്നും ഐഎംഎ നേതാക്കൾ അറിയിച്ചു. കോഴിക്കോട് ടൗൺ, കുന്ദമംഗലം, എലത്തൂർ, ബേപ്പൂർ, മീഞ്ചന്ത ഭാഗങ്ങളിലെ ആശുപത്രികളിലാണ് ഒ പി ബഹിഷ്കരണം. 

കോഴിക്കോട് ഫാത്തിമ ആശുപത്രിയിലെ ഹൃദ്രോഗ വിദഗ്ധനായ പികെ അശോകനാണ് മർദനമേറ്റത്. സംഭവത്തിൽ ആറു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്. കേസിൽ രണ്ടു പേർ കീഴടങ്ങി. കോഴിക്കോട് കുന്ദമംഗലം സ്വദേശികളായ സഹീർ ഫാസിൽ, മുഹമ്മദ് അലി എന്നിവരാണ് കീഴടങ്ങിയത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ‌

 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com