പ്രായപൂര്‍ത്തിയാകാത്ത നാലു പെണ്‍കുട്ടികളെ പീഡിപ്പിച്ചു; വെല്‍ഡിങ് തൊഴിലാളിക്ക് എതിരെ പോക്‌സോ കേസ്

ഉദിയന്‍കുളങ്ങരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

തിരുവനന്തപുരം: ഉദിയന്‍കുളങ്ങരയില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചതായി പരാതി. തിരുവനന്തപുരം ഉദിയന്‍കുളങ്ങര സ്വദേശിയായ വെല്‍ഡിങ് തൊഴിലാളി ഷൈനുവിനെതിരെയാണ് പരാതി. സംഭവത്തില്‍ പാറശ്ശാല പൊലീസ് കേസെടുത്തു. 

പ്രാഥമികമായ അന്വേഷണം നടത്തിയതിന് ശേഷമാണ് പൊലീസ് ഇയാള്‍ക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തിരിക്കുന്നത്.

14 വയസ്സ് പ്രായമുള്ള നാല് പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്നാണ്  പരാതി. നിലവില്‍ ഇയാള്‍ ഒളിവിലാണെന്നാണ് പൊലീസ് സൂചിപ്പിക്കുന്നത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com