കണ്ണൂരില്‍ വിമാനത്തിലെ ശുചിമുറിയില്‍ ഒരു കോടി രൂപയുടെ സ്വര്‍ണം
By സമകാലിക മലയാളം ഡെസ്‌ക് | Published: 06th March 2023 05:36 PM |
Last Updated: 06th March 2023 05:36 PM | A+A A- |

പിടികൂടിയ സ്വര്‍ണം
കണ്ണൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ വിമാനത്തില്‍ സ്വര്‍ണം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 3.40ന് അബുദാബിയില്‍ നിന്നെത്തിയ ഗോ ഫസ്റ്റ് വിമാനത്തിന്റെ ശുചിമുറിയിലാണ് 2536 ഗ്രാം സ്വര്‍ണം കണ്ടെത്തിയത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഡിആര്‍ഐ കൊച്ചി യൂണിറ്റാണ് പരിശോധന നടത്തിയത്.
കറുത്ത തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു സ്വര്‍ണം. ഇതിനു വിപണിയില്‍ ഏകദേശം 1.42 കോടി രൂപ വിലവരുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. സ്വര്‍ണം ആരു കടത്തിയതാണെന്നു സംബന്ധിച്ച് ഇതുവരെ സൂചന ലഭിച്ചിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ അടിസ്ഥാനത്തില്‍ അന്വേഷണം പുരോഗമിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ 'കൊച്ചി നഗരത്തില്‍ വിഷപ്പുക നിറയുന്നു'; ബ്രഹ്മപുരത്ത് അടിയന്തര ഇടപെടൽ വേണം, ചീഫ് ജസ്റ്റിസിന് ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ കത്ത്
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ