‌കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഇന്നും സ്‌കൂളുകൾക്ക് അവധി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2023 07:46 AM  |  

Last Updated: 07th March 2023 07:46 AM  |   A+A-   |  

kochi_fire

ബ്രഹ്‌മപുരം മാലിന്യ പ്ലാന്റ്/ എക്സ്പ്രസ് ചിത്രം

 

കൊച്ചി: ബ്രഹ്‌മപുരം മാലിന്യ പ്ലാന്റിൽ ഉണ്ടായ തീപിടിത്തത്തെ തുടർന്ന് കൊച്ചിയിലും സമീപ പഞ്ചായത്തുകളിലും ഇന്നും അവധി. ഒന്ന് മുതൽ ഏഴ് വരെ ക്ലാസുകൾക്ക് ഇന്നും അവധിയായിരിക്കും. വടവുകോട് - പുത്തൻകുരിശ് ഗ്രാമപഞ്ചായത്ത്, കിഴക്കമ്പലം ഗ്രാമപഞ്ചായത്ത്, കുന്നത്തുനാട് ഗ്രാമപഞ്ചായത്ത്, തൃക്കാക്കര മുനിസിപ്പാലിറ്റി, തൃപ്പൂണിത്തുറ മുനിസിപ്പാലിറ്റി, മരട് മുനിസിപ്പാലിറ്റി, കൊച്ചി മുനിസിപ്പൽ കോർപ്പറേഷൻ എന്നിവിടങ്ങളിലാണ് എറണാകുളം ജില്ലാ കലക്ടർ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. 

അങ്കണവാടികൾ, കിന്റർഗാർട്ടൺ, ഡേ കെയർ സെന്ററുകൾ എന്നിവയ്ക്കും സർക്കാർ, എയ്ഡഡ്, അൺ എയ്ഡഡ്, സിബിഎസ്ഇ, ഐസിഎസ്ഇ സ്‌കൂളുകളിലെ ഒന്നു മുതൽ ഏഴു വരെയുള്ള ക്ലാസുകളിലെ വിദ്യാർത്ഥികൾക്കും  അവധിയായിരിക്കും. പൊതു പരീക്ഷകൾക്ക് മാറ്റമില്ലെന്നും കലക്ടർ അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

ബ്രഹ്മപുരം തീ പിടിത്തം; പുക അണയ്ക്കാൻ വ്യോമസേന ഹെലികോപ്റ്ററുകൾ; വിഷയം ഇന്ന് ഹൈക്കോടതിയിൽ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ