തിരുവനന്തപുരം ജില്ലയില്‍ ഇന്ന് അവധി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2023 07:22 AM  |  

Last Updated: 07th March 2023 07:22 AM  |   A+A-   |  

attukal_tvm_holiday

ആറ്റുകാൽ പൊങ്കാല ഡ്യൂട്ടിക്കിടെ വനിതാ പൊലീസ് ഉദ്യോഗസ്ഥർ/ ചിത്രം: ബി പി ദീപു

 

തിരുവനന്തപുരം: ആറ്റുകാല്‍ പൊങ്കാല പ്രമാണിച്ച് ഇന്ന് തിരുവനന്തപുരം ജില്ലയിൽ അവധി പ്രഖ്യാപിച്ചു.  എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍, അര്‍ദ്ധ സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ക്കും പ്രാദേശിക അവധി ബാധകമായിരിക്കും. മുന്‍നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് അവധി ബാധകമായിരിക്കില്ലെന്ന് ജില്ലാ കലക്ടര്‍ ജെറോമിക് ജോര്‍ജ് അറിയിച്ചു. 

തിരുവനന്തപുരം ജില്ലയിലെ വിവിധ ഭാഗങ്ങളിൽ നിന്നും ആറ്റുകാൽ ക്ഷേത്രത്തിലേക്കും പൊങ്കാല നിവേദ്യം കഴിഞ്ഞ് ഭക്തരെ അതാത് സ്ഥലങ്ങളിലേക്ക് തിരികെയെത്തിക്കുന്നതിനും കെഎസ്ആർടിസിയുടെ പ്രത്യേക സർവീസുകൾ ഒരുക്കിയിട്ടുണ്ട്. പൊങ്കാല ദിവസമായ ഇന്ന് പുലർച്ചെ മുതൽ അതത് ഡിപ്പോകളിൽ നിന്നും സ്പെഷൽ സർവീസുകൾ ക്രമീകരിച്ചിട്ടുണ്ട്. പൊങ്കാല സമാപിച്ച ശേഷം തിരികെ എത്തുന്ന വിധമാണ് ക്രമീകരണം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ആറ്റുകാൽ അമ്മയുടെ അനുഗ്രഹം തേടി ഭക്തലക്ഷങ്ങൾ; പൊങ്കാല ഇന്ന്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ