ലോറി സ്‌കൂട്ടറില്‍ ഇടിച്ച് ശരീരത്തിലൂടെ കയറിയിറങ്ങി; അധ്യാപിക മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2023 10:29 AM  |  

Last Updated: 07th March 2023 10:29 AM  |   A+A-   |  

nasini

നാസിനി

 

തൃശ്ശൂര്‍: തൃപ്രയാറില്‍ വാഹനാപകടത്തില്‍ അധ്യാപിക മരിച്ചു. തൃപ്രയാര്‍ ലെമെര്‍ പബ്ലിക് സ്‌കൂളിലെ അധ്യാപികയായ ചെന്ത്രാപ്പിന്നി സ്വദേശി നാസിനിയാണ് (35) മരിച്ചത്. 

ഇന്ന് രാവിലെ എട്ടുമണിയോടെ തൃപ്രയാര്‍ സെന്ററിന് വടക്ക് ഭാഗത്തായിരുന്നു അപകടം.ഇവര്‍ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറില്‍ ലോറി ഇടിച്ചതിനെ തുടര്‍ന്ന് റോഡില്‍ വീഴുകയായിരുന്നു. ലോറി നാസിനിയുടെ ശരീരത്തിലൂടെ കയറിയിറങ്ങി.

സംഭവ സ്ഥലത്ത് വെച്ച് തന്നെ നാസിനി മരിച്ചതായി പൊലീസ് പറയുന്നു. മൃതദേഹം കൊടുങ്ങല്ലൂര്‍ താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വാക്കുതർക്കം; യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ