യുവതി കുളിക്കുന്നത് പകര്‍ത്തി; പോക്‌സോ കേസ് പ്രതിയെ നാട്ടുകാര്‍ കയ്യോടെ പിടികൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 07th March 2023 07:00 PM |
Last Updated: 07th March 2023 07:00 PM | A+A A- |

രാജേഷ്
കായംകുളം: പോക്‌സോ കേസിലെ പ്രതിയെ നഗ്‌ന ചിത്രം പകര്‍ത്തുന്നതിനിടെ നാട്ടുകാര്‍ പിടികൂടി പൊലിസിന് കൈമാറി. ചെട്ടികുളങ്ങര വളഞ്ഞനടക്കാവ് കുഴിവേലില്‍ വീട്ടില്‍ രാജേഷാണ് (35) പിടിയിലായത്. കഴിഞ്ഞ ദിവസം ഇലിപ്പക്കുളം കിണറു മുക്കിന് സമീപമുള്ള വീട്ടിലെ കുളിമുറിയില്‍ കുളിച്ചു കൊണ്ടിരുന്ന യുവതിയുടെ നഗ്‌ന ചിത്രം പകര്‍ത്തുന്നതിനിടയിലാണ് പിടിയിലായത്.
2019ല്‍ കായംകുളം പൊലിസ് പോക്‌സോ കേസില്‍ പിടികൂടി റിമാന്‍ഡ് ചെയ്തിരുന്നു. ചെട്ടികുളങ്ങര കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ചെണ്ടമേള സംഘത്തിലെ അംഗമാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ പോസ്റ്റില്‍ പിടിച്ചു കിടന്നത് രണ്ടുമണിക്കൂര്‍; പാരാഗ്ലൈഡിങിനിടെ ഹൈമാസ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു