'കെട്ടിയിട്ട് സ്വര്‍ണം കവര്‍ന്നു'; വീട്ടുജോലിക്കാരിയുടെ നാടകം പൊളിച്ചടുക്കി പൊലീസ്, അറസ്റ്റ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2023 09:37 PM  |  

Last Updated: 07th March 2023 09:37 PM  |   A+A-   |  

padmini

പത്മിനി

 

മൂവാറ്റുപുഴ: ജോലിക്കാരിയെ കെട്ടിയിട്ട് ഭീഷണിപ്പെടുത്തി കവര്‍ച്ച നടത്തിയെന്ന പരാതി വ്യാജമാണെന്ന് പൊലീസ്. സംഭവവുമായി ബന്ധപ്പെട്ട് വീട്ടുജോലിക്കാരി തൊടുപുഴ കുമാരമംഗലം സ്വദേശി പത്മിനി(65)യെ  മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു.കിഴക്കേക്കരയില്‍ കളരിക്കല്‍ മോഹനന്റെ വീട്ടിലാണ് മോഷണം നടന്നത്. ഇത് വീട്ടുജോലിക്കാരി തന്നെ നടത്തിയതാണെന്ന് പൊലീസിന് വ്യക്തമായി. 

കഴിഞ്ഞ ഒന്നാം തീയതി വീട്ടുജോലി ചെയ്യുന്നതിനിടയില്‍ ഒരാള്‍ വീട്ടില്‍ അതിക്രമിച്ച് കയറി കഴുത്തില്‍ക്കിടന്ന മാല പൊട്ടിച്ചെടുക്കുകയും വായില്‍ തുണി തിരുകി കെട്ടിയിട്ട ശേഷം അലമാരി കുത്തിതുറന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിക്കുകയും ചെയ്‌തെന്നാണ് പത്മിനി പരാതിയില്‍ പറഞ്ഞത്. ജില്ലാ പൊലീസ് മേധാവി വിവേക് കുമാറിന്റെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ഡിവൈഎസ്പി മുഹമ്മദ് റിയാസ്, എസ്എച്ച്ഒ കെഎന്‍ രാജേഷ് എന്നിവരുടെ നേതൃത്വത്തില്‍ നടന്ന അന്വേഷണത്തില്‍ കെട്ടിയിട്ട് കവര്‍ച്ചയെന്നത് പത്മിനിയുടെ നാടകമായിരുന്നെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. 

പത്മിനി മോഷ്ടിച്ച അമ്പത്തിയഞ്ച് ഗ്രാം സ്വര്‍ണ്ണം വീടിന്റെ പല ഭാഗങ്ങളില്‍ നിന്നും ഒളിപ്പിച്ച നിലയില്‍ കണ്ടെത്തി. ഒരു വര്‍ഷമായി പത്മിനി ഈ വീട്ടില്‍ ജോലിക്ക് നില്‍ക്കുകയായിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ