കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറി; തമിഴ്നാട്ടിൽ രണ്ട് മലയാളികൾ മരിച്ചു

By സമകാലിക മലയാളം ഡെസ്ക്  |   Published: 07th March 2023 09:18 AM  |  

Last Updated: 07th March 2023 09:19 AM  |   A+A-   |  

car

അപകടത്തിൽ തകർന്ന കാർ/ ടെലിവിഷൻ ​ദൃശ്യം

 

ചെന്നൈ: തമിഴ്നാട്ടിൽ വാഹനാപകടത്തിൽ രണ്ട് മലയാളികൾ മരിച്ചു. ഒരാൾക്ക് ​ഗുരുതര പരിക്കേറ്റു. തേനിയിലാണ് അപകടം. പുലർച്ചെ അഞ്ച് മണിയോടെയാണ് സംഭവം. കാർ ലോറിയിൽ ഇടിച്ചാണ് അപകടമുണ്ടായത്. കാറിന്റെ ടയർ പൊട്ടി ലോറിയിൽ ഇടിച്ചു കയറുകയായിരുന്നു. 

മരിച്ച രണ്ട് പേർ കോട്ടയം ജില്ലക്കാരാണെന്ന് സൂചനകളുണ്ട്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. സംഭവ സ്ഥലത്തു വച്ച് തന്നെ ഇരുവരും മരിച്ചു. ​ഗുരുതര പരിക്കേറ്റ് അത്യാസന്ന നിലയിലായ ആളെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി.

കോട്ടയം സ്വദേശികൾ സഞ്ചരിച്ച കാർ തേനിയിലേക്ക് പോകുകയായിരുന്നു. കർണാടക രജിസ്ട്രേഷനിലുള്ള ലോറി കോയമ്പത്തൂരിൽ നിന്ന് തേനിയിലേക്ക് തന്നെ വരികയായിരുന്നു. സംഭവത്തിൽ അല്ലിന​ഗരം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

വാക്കുതർക്കം; യുവാവിനെ ട്രെയിനിൽ നിന്ന് തള്ളിയിട്ട് കൊന്നു; അറസ്റ്റ്

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ