കേരള തീരത്ത് 2.3 മീറ്റര്‍ വരെ തിരമാലക്ക് സാധ്യത; കടല്‍ത്തീരത്തേക്കുള്ള യാത്ര ഒഴിവാക്കണം; മുന്നറിയിപ്പ്

By സമകാലികമലയാളം ഡെസ്ക്  |   Published: 07th March 2023 07:05 PM  |  

Last Updated: 07th March 2023 07:10 PM  |   A+A-   |  

wave

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: കേരള തീരത്ത് ബുധനാഴ്ച രാത്രി പതിനൊന്നരവരെ 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. നാളെ രാത്രിവരെ തീരത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന്  ദേശീയ സമുദ്രഗവേഷണം കേന്ദ്രം അറിയിച്ചു. 

കടലേറ്റമുണ്ടായാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. വള്ളം, വല സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണം. കടല്‍ത്തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും ദേശീയ സമുദ്രഗവേഷണം കേന്ദ്രം അറിയിച്ചു.അതേ സമയം, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ പോസ്റ്റില്‍ പിടിച്ചു കിടന്നത് രണ്ടുമണിക്കൂര്‍; പാരാഗ്ലൈഡിങിനിടെ ഹൈമാസ്റ്റില്‍ കുടുങ്ങിയ രണ്ടുപേരെ രക്ഷിച്ചു