കേരളം മുഴുവന്‍ പൊലീസ് സംരക്ഷണമില്ലാതെ സഞ്ചരിക്കും; ഇപിയുടെ വെല്ലുവിളി സ്വീകരിക്കുന്നു; വി ഡി സതീശന്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 07th March 2023 08:39 PM  |  

Last Updated: 07th March 2023 08:39 PM  |   A+A-   |  

VD_SATHEESAN

വിഡി സതീശന്‍ /ഫയല്‍

 

തിരുവനന്തപുരം: മുഖ്യമന്ത്രിക്ക് എതിരെയുള്ള കരിങ്കൊടി പ്രതിഷേധക്കാരെ പ്രോത്സാഹിപ്പിച്ചാല്‍ പ്രതിപക്ഷ നേതാവിന് വീട്ടിലിരിക്കേണ്ടി വരുമെന്ന എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി വിഡി സതീശന്‍. ഇപി യുടെ പ്രസ്താവന വെല്ലുവിളിയായി ഏറ്റെടുക്കുന്നുവെന്ന് വിഡി സതീശന്‍ പറഞ്ഞു. 

'കേരളം മുഴുവന്‍ ഒരു പൊലീസ് സംരക്ഷണയും ഇല്ലാതെ തന്നെ ഞാന്‍ യാത്ര ചെയ്യും. പിണറായി സര്‍ക്കാരിനെ രക്ഷപ്പെടുത്താനല്ല കൂടുതല്‍ കുഴപ്പങ്ങളിലേക്ക് തള്ളിവിടാനാണ് അജ്ഞാതവാസത്തിന് ശേഷമുള്ള എല്‍ഡിഎഫ് കണ്‍വീനറുടെ വരവ്.'- അദ്ദേഹം പറഞ്ഞു. 

കരിങ്കൊടി പ്രതിഷേധത്തെ പ്രതിപക്ഷം പ്രോത്സാഹിപ്പിക്കുന്നത് എന്തിനാണെന്നും ഇത്തരത്തിലുള്ള സമരങ്ങള്‍ക്ക് ഇറങ്ങി നാടിന്റെ സമാധാന അന്തരീക്ഷം തകര്‍ക്കരുതെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍ പറഞ്ഞിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ ചോദ്യം ചെയ്തത് ഒന്‍പതര മണിക്കൂര്‍; സിഎം രവീന്ദ്രന്‍ ഇഡി ഓഫീസില്‍ നിന്ന് മടങ്ങി

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ