കൊച്ചിയില്‍ സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 08th March 2023 09:26 PM  |  

Last Updated: 08th March 2023 09:30 PM  |   A+A-   |  

KOCHI_GOLD_SEIZED

എയര്‍ ഇന്ത്യ ജീവനക്കാരന്‍ കൈകളില്‍ ഒളിപ്പിച്ച നിലയില്‍ സ്വര്‍ണമിശ്രിതം

 

കൊച്ചി: നെടുമ്പാശേരി വിമാനത്താവളം വഴി സ്വര്‍ണം കടത്താന്‍ ശ്രമിച്ച എയര്‍ ഇന്ത്യ ജീവനക്കാരന്‍ പിടിയില്‍. വയനാട് സ്വദേശി ഷാഫിയാണ് കൊച്ചി കസ്റ്റംസ് പ്രിവന്റീവ് വിഭാഗത്തിന്റെ പിടിയിലായത്. ഒന്നരക്കിലോ തൂക്കം വരുന്ന സ്വര്‍ണ്ണമിശ്രിതം കൈകളില്‍ കെട്ടിവെച്ച് ഗ്രീന്‍ ചാനല്‍ വഴി കടത്താനായിരുന്നു ശ്രമം.

ബഹ്റൈന്‍- കോഴിക്കോട്- കൊച്ചി എയര്‍ ഇന്ത്യാ വിമാനത്തിലെ ജീവനക്കാരനാണ് ഷാഫി. 1,487 ഗ്രാം സ്വര്‍ണ്ണമാണ് കടത്താന്‍ ശ്രമിച്ചത്. സ്വര്‍ണ്ണമിശ്രിതം ഇരുകൈകളിലും കെട്ടിവെച്ച്, ഷര്‍ട്ട് കൊണ്ട് മറച്ചാണ് കടത്താന്‍ ശ്രമിച്ചത്.

രഹസ്യവിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലായിരുന്നു കസ്റ്റംസ് സംഘത്തിന്റെ പരിശോധന. 

ഈ വാര്‍ത്ത കൂടി വായിക്കൂ കൊച്ചിയിലും സമീപപ്രദേശങ്ങളിലും നാളെയും മറ്റന്നാളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ