പാലിയേക്കര ടോളിൽ രാഹുൽ മാങ്കൂട്ടത്തിന്റെ വാഹനത്തിനു നേരെ ആക്രമണം; പ്രതിഷേധവുമായി യൂത്ത് കോൺ​ഗ്രസ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 06:52 AM  |  

Last Updated: 08th March 2023 06:52 AM  |   A+A-   |  

rahul

ഫോട്ടോ: ഫെയ്സ്ബുക്ക്


തൃശൂർ : കോൺ​ഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിലിന്റെ വാഹനത്തിനു നേരെ അതിക്രമണം കാണിച്ചു എന്നാരോപിച്ച് പാലിയേക്കര ടോൾ പ്ലാസയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പ്രതിഷേധം. ടോൾ നൽകിയിട്ടും വാഹനം തടഞ്ഞു നിർത്തിയെന്നും രാഹുലിനെ ആക്രമിച്ചെന്നുമാണ് ആരോപണം. 

രാഹുലിന്റെ വാഹനത്തിന് പിന്നാലെ വന്ന മറ്റൊരു വാഹനം ടോൾ നൽകാതെ കടക്കാൻ ശ്രമിച്ചു. ഈ വാഹനം തടയാനെത്തിയ ടോൾ ജീവനക്കാർ രാഹുലിന് നേരെ കമ്പെറിഞ്ഞു. അതിക്രമം കാണിച്ചവർക്കെതിരെ നടപടി ആവശ്യപ്പെട്ട് സ്ഥലത്തെത്തിയ യൂത്ത് കോൺഗ്രസ് പ്രവർത്തകരാണ് പ്രതിഷേധം നടത്തുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ