ഇന്ന് കടൽത്തീരത്ത് പോകരുത്, തിരമാല 2.3 മീറ്റർ വരെ ഉയരാൻ സാധ്യത

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 06:35 AM  |  

Last Updated: 08th March 2023 06:38 AM  |   A+A-   |  

sea level

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം; കേരള തീരത്ത് ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് മുന്നറിയിപ്പ്. ഇന്ന് രാത്രി പതിനൊന്നരവരെ 1.5 മുതൽ 2.3 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കാണ് സാധ്യത. അതിനാൽ രാത്രിവരെ തീരത്തുള്ളവരും മത്സ്യത്തൊഴിലാളികളും ജാഗ്രത പാലിക്കണമെന്ന്  ദേശീയ സമുദ്രഗവേഷണം കേന്ദ്രം അറിയിച്ചു. 

കടല്‍ത്തീരത്തേക്കുള്ള യാത്ര ഒഴിവാക്കണമെന്നും മുന്നറിയിപ്പുണ്ട്. കടലേറ്റമുണ്ടായാല്‍ തീരത്തുള്ളവരെ മാറ്റിപ്പാര്‍പ്പിക്കണം. വള്ളം, വല സുരക്ഷിതസ്ഥാനത്തേക്ക് മാറ്റണമെന്നും  ദേശീയ സമുദ്രഗവേഷണം കേന്ദ്രം നിർദേശിച്ചു. അതേ സമയം, കേരള - കര്‍ണാടക - ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ പുഴയില്‍ കുളിക്കാനിറങ്ങിയ സുഹൃത്തുക്കള്‍ മുങ്ങിമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ