തൃശൂരില്‍ അച്ഛനും മകനും മരിച്ചനിലയില്‍, കുഞ്ഞിന്റെ മൃതദേഹം ബക്കറ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2023 08:06 AM |
Last Updated: 08th March 2023 08:06 AM | A+A A- |

പ്രതീകാത്മക ചിത്രം
തൃശൂര്‍; തൃശൂര്‍ ആളൂരില്‍ അച്ഛനും മകനും മരിച്ച നിലയില്‍. ആളൂര്‍ സ്വദേശി ബിനോയ്, രണ്ടര വയസുകാരന്‍ അര്‍ജുന്‍ കൃഷ്ണ എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബക്കറ്റിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്. തൂങ്ങി മരിച്ച നിലയിലാണ് ബിനോയ്.
ഭാര്യയ്ക്കും രണ്ട് മക്കള്‍ക്കുമൊപ്പമാണ് ബിനോയ് താമസിച്ചിരുന്നത്. രാവിലെ ഭാര്യ എഴുന്നേറ്റ് നോക്കിയപ്പോഴാണ് ഇരുവരുടേയും മൃതദേഹം കണ്ടെത്തുന്നത്. അര്‍ജുന്‍ രണ്ടാമത്തെ മകനാണ്. 9 വയസുകാരനായ മറ്റൊരു മകന്‍ കൂടിയുണ്ട്.
ബിനോയ് നേരത്തെ പ്രവാസി മലയാളിയായിരുന്നു. ഗള്‍ഫില്‍ നിന്ന് മടങ്ങിവന്നതിനു ശേഷം ലോട്ടറി കച്ചവടം നടത്തിയാണ് ജീവിച്ചിരുന്നത്. സാമ്പത്തിക പ്രശ്‌നങ്ങളും ആരോഗ്യപ്രശ്‌നങ്ങളും ബിനോയെ അലട്ടിയിരുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ഹൃദ്രോഗിയായ ബിനോയ് പേസ് മേക്കര്‍ ഘടിപ്പിച്ചിരുന്നു. അതിനിടെ മകന് സംസാരശേഷി കുറവാണെന്ന് അടുത്തിടെയാണ് ഡോക്ടര്‍മാര്‍ വിലയിരുത്തിയത്. ഇത് അറിഞ്ഞതോടെ ബിനോയ് മാനസിക വിഷമത്തിലായിരുന്നു. മകനെ കൊലപ്പെടുത്തി ജീവനൊടുക്കുകയായിരുന്നു എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അന്വേഷണം പുരോഗമിക്കുകയാണ്.
ഈ വാര്‍ത്ത കൂടി വായിക്കൂ
പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാറിടിച്ചു; ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ