'ജനങ്ങള്‍ക്ക് എന്തു മുന്നറിയിപ്പാണ് നല്‍കിയത്? കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാവില്ല'
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2023 05:00 PM |
Last Updated: 08th March 2023 05:00 PM | A+A A- |

രേണുരാജ്, ഫെയ്‌സ്ബുക്ക്
കൊച്ചി: ബ്രഹ്മപുരം മാലിന്യ പ്ലാന്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ട് ജില്ലാ കലക്ടര്‍ക്ക് ഹൈക്കോടതിയുടെ വിമര്‍ശനം. തീപിടിത്തത്തില്‍ കലക്ടര്‍ക്ക് ഒഴിഞ്ഞുമാറാനാകിെല്ലന്ന് കോടതി പറഞ്ഞു. ഹൈക്കോടതി സ്വമേധയാ എടുത്ത കേസ് പരിഗണിക്കവെയാണ് കലക്ടര്‍ രേണു രാജിനെ വിമര്‍ശിച്ചത്. കേസില്‍ കലക്ടര്‍ കോടതി നിര്‍ദേശപ്രകാരം ഇന്നു നേരിട്ടു ഹാജരായി.
രണ്ടു ദിവസം കൊണ്ട് തീ നിയന്ത്രിക്കുമെന്ന് പറഞ്ഞിരുന്നോയെന്ന് കോടതി കലക്ടറോട് ആരാഞ്ഞു. പൊതുജനങ്ങള്‍ക്ക് എന്തു മുന്നറിയിപ്പാണ് നല്‍കിയത്. ഇന്നലെ രാത്രിയും തീയുണ്ടായി, ആരോഗ്യ പ്രശ്‌നങ്ങളുമുണ്ടായെന്നും കോടതി പറഞ്ഞു. വെള്ളിയാഴ്ച കലക്ടര്‍ സമഗ്ര റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നു കോടതി ഉത്തരവിട്ടു.
മാലിന്യ സംസ്‌കരണത്തിന് ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കോടതി അഭിപ്രായപ്പെട്ടു. പൊതുജന താത്പര്യത്തിനാവണം മുന്‍ഗണനയെന്നും കോടതി പറഞ്ഞു.
തീപിടിത്തത്തിന് മുന്‍പ് തന്നെ കോര്‍പ്പറഷന് മുന്നറിയിപ്പ് നല്‍കിയിരുന്നുവെന്ന് കലക്ടര്‍ കോടതിയെ അറിയിച്ചു. ചൂടു കൂടുന്ന സാഹചര്യത്തിലായിരുന്നു മുന്നറിയിപ്പ്. തീയണയ്ക്കാന്‍ ജില്ലയ്ക്ക് പുറത്തുനിന്നുപോലും സഹായം തേടിയെന്നും കലക്ടര്‍ പറഞ്ഞു.
നഗരത്തില്‍ നിന്നു നാളെ മുതല്‍ മാലിന്യം ശേഖരിക്കാന്‍ തുടങ്ങുമെന്ന് കോര്‍പറേഷന്‍ അറിയിച്ചു. വീട്ടുപടിക്കല്‍ നിന്നും മാലിന്യം സംഭരിക്കുമെന്ന് തദ്ദേശ സെക്രട്ടറിയും അറിയിച്ചു.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ