കോഴിക്കോട്ട് സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചു; പ്ലസ് വണ്‍ വിദ്യാര്‍ഥി മരിച്ചു
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2023 12:57 PM |
Last Updated: 08th March 2023 12:57 PM | A+A A- |

അമല്‍ കൃഷ്ണ
കോഴിക്കോട്: മേപ്പയ്യൂരില്‍ സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ച് വിദ്യാര്‍ഥി മരിച്ചു. മേപ്പയ്യൂര്‍ ജിവിഎച്ച്എസ്എസിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മേപ്പയ്യൂര്‍ രയരോത്ത് മീത്തല്‍ ബാബുവിന്റെ മകന്‍ അമല്‍ കൃഷ്ണയാണ് (17) മരിച്ചത്.
ഇന്ന് രാവിലെ ആറ് മണിയോടെ മേപ്പയ്യൂര്‍ നെല്യാടി റോഡിലാണ് അപകടം.അമല്‍ സഞ്ചരിച്ച സ്‌കൂട്ടറും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ അമലിനെ ഉടനെ കൊയിലാണ്ടിയിലെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ