പാരാഗ്ലൈഡിങ് ഹൈ മാസ്റ്റിൽ കുടുങ്ങിയ സംഭവം; ട്രെയിനർക്കെതിരെ കേസ്, കസ്റ്റഡിയിൽ
By സമകാലിക മലയാളം ഡെസ്‌ക് | Published: 08th March 2023 07:41 AM |
Last Updated: 08th March 2023 07:41 AM | A+A A- |

പാരാഗ്ലൈഡിങ്ങിനിടെ രണ്ടു പേര്‍ ഹൈമാസ്റ്റ് ലൈറ്റില്‍ കുടുങ്ങിയപ്പോള്‍, സ്‌ക്രീന്‍ഷോട്ട്
തിരുവനന്തപുരം; വര്‍ക്കലയിലെ പാരാ ഗ്ലേഡിങ്ങിനിടെ ഹൈ മാസ്റ്റ് ലൈറ്റിൽ കുടുങ്ങിയ സംഭവത്തിൽ പൊലീസ് കേസ് എടുക്കും. പാരാ ഗ്ലൈഡിംഗ് ട്രെയിനര്‍ ഉത്തരാഖണ്ഡ് സ്വദേശി സന്ദീപിനെതിരെയാണ് കേസെടുക്കുക. ഇയാൾ പൊലീസ് കസ്റ്റഡിയിലാണ്. പാരാഗ്ലൈഡിംഗ് നടത്തിയ കമ്പനിയെക്കുറിച്ച് പൊലീസ് അന്വേഷണവും ആരംഭിച്ചു.
കമ്പനിക്ക് ടൂറിസം വകുപ്പിന്‍റെ ലൈസൻസ് ഉണ്ടെന്ന് പൊലീസ് പറഞ്ഞു. രണ്ടു പേര്‍ ചേര്‍ന്നാണ് കമ്പനി നടത്തുന്നത്. കമ്പനിയുടെ പ്രവര്‍ത്തനങ്ങളിൽ ചില ദുരൂഹതകളുണ്ടെന്നും കൂടുതൽ ചോദ്യം ചെയ്യൽ ആവശ്യമാണെന്നും പൊലീസ് വ്യക്തമാക്കി. ഹൈ മാസ്റ്റ് ലൈറ്റുള്ള സ്ഥലത്ത് പാരാഗ്ലൈഡിംഗിന് അനുമതിയുണ്ടോയെന്ന കാര്യം ഉൾപ്പെടെ പരിശോധിക്കും.
വർക്കല പാപനാശത്ത് ഇന്നലെയാണ് അപകടമുണ്ടായത്. ഇന്‍സ്ട്രക്ടറും കോയമ്പത്തൂര്‍ സ്വദേശിനിയുമാണ് ഹൈമാസ്റ്റ് ലൈറ്റിൽ കുടുങ്ങിയത്. രണ്ടുമണിക്കൂര്‍ നീണ്ട പരിശ്രമത്തിനൊടുവില്‍, ഫയര്‍ ഫോഴ്‌സും പൊലീസും ചേര്‍ന്ന് ഇവരെ താഴെയിറക്കി.
ഈ വാര്‍ത്ത കൂടി വായിക്കൂ
അരിക്കൊമ്പനെ തളക്കാൻ പുതിയ കൂടു വേണം; തടി കോടനാട് എത്തി, നിർമാണം നാളെ തുടങ്ങും
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ