കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് വിഗ്രഹത്തില്‍ ചാര്‍ത്തിയ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു; അന്വേഷണം 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 08th March 2023 07:40 AM  |  

Last Updated: 08th March 2023 07:40 AM  |   A+A-   |  

theft case

പ്രതീകാത്മക ചിത്രം

 

കൊല്ലം: കൊല്ലത്ത് ക്ഷേത്രം കുത്തിത്തുറന്ന് സ്വര്‍ണം മോഷ്ടിച്ചു. പുലിയില ഭഗവാന്‍ മുക്ക് തെക്കേടത്ത് അന്നപൂര്‍ണ്ണേശ്വരി ക്ഷേത്രത്തിലാണ് മോഷണം നടന്നത്. സംഭവത്തില്‍ കണ്ണനല്ലൂര്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കഴിഞ്ഞദിവസം രാത്രിയിലാണ് ക്ഷേത്രത്തില്‍ മോഷണമുണ്ടായത്. ശ്രീകോവിലിന്റെ കതക് തകര്‍ത്ത് അകത്തു കടന്ന കള്ളന്‍ വിഗ്രഹത്തില്‍ ചാര്‍ത്തിയിരുന്ന സ്വര്‍ണ്ണ മാലയും സ്വര്‍ണ്ണ പൊട്ടുമടക്കം രണ്ടു പവന്‍ സ്വര്‍ണ്ണമാണ് മോഷ്ടിച്ചത്.  ക്ഷേത്ര ഓഫീസ് കുത്തി തുറന്ന് മോഷ്ടാവ് പണവും കവര്‍ന്നു. രണ്ട് വര്‍ഷം മുന്‍പ് അമ്പലപ്പറമ്പില്‍ നിന്നും ചന്ദന മരം കള്ളന്മാര്‍ മുറിച്ച് കടത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

പത്തനംതിട്ടയില്‍ നിയന്ത്രണം വിട്ട കാറിടിച്ചു; ഇരുചക്ര വാഹനയാത്രക്കാരായ രണ്ടുപേര്‍ മരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ