അണുവിമുക്തമാക്കിയ ശസ്ത്രക്രിയാ ഉപകരണങ്ങള്‍ സ്പര്‍ശിച്ചു; മെഡിക്കല്‍ കോളജില്‍ വനിതാ ജീവനക്കാരിയെ ഡോക്ടര്‍ തൊഴിച്ചെന്ന് പരാതി; പ്രതിഷേധം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 05:03 PM  |  

Last Updated: 09th March 2023 05:03 PM  |   A+A-   |  

tvm medical college

തിരുവനന്തപുരം മെഡിക്കല്‍ കോളജ്/ഫയല്‍

 


തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വനിതാ ജീവനക്കാരിയെ തൊഴിച്ചെന്ന് പരാതി. അണുവിമുക്താമാക്കിയ ശസ്ത്രക്രിയ ഉപകരണങ്ങള്‍ സ്പര്‍ശിച്ചതിനെ തുടര്‍ന്നാണ് ആക്രമണമെന്നാണ് ആരോപണം. ഇതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സൂപ്രണ്ട് ഓഫീസിന് മുന്നില്‍ പ്രതിഷേധം നടത്തി.

ഇന്ന് രാവിലെ ഓപ്പറേഷന്‍ തീയേറ്ററിനുള്ളില്‍ വച്ചായിരുന്നു സംഭവം. സര്‍ജറിക്ക് തയ്യാറായി നില്‍ക്കുന്നതിനിടെ ഓര്‍ത്തോ വിഭാഗത്തിലെ ഡോക്ടര്‍. പ്രമോദാണ് നഴ്‌സിങ് അസിസ്റ്റന്റിനെ മൂന്ന് തവണ കാലുകൊണ്ട് തൊഴിച്ചതായാണ് പരാതി.

ഒരു തവണ അബദ്ധവശാല്‍ തട്ടി മാറ്റിയാല്‍ ക്ഷമിക്കാമായിരുന്നു. തുടരെ തുടരെ അക്രമിക്കുന്ന രീതി ഡോക്ടറുടെ ഭാഗത്തുനിന്നുണ്ടായതായി എന്‍ജിഒ ജീവനക്കാര്‍ പറയുന്നു. സംഭവത്തില്‍ ഡോക്ടര്‍ക്കെതിരെ സൂപ്രണ്ടിന് എന്‍ജിഒ യൂണിയന്‍ പരാതി നല്‍കിയിട്ടുണ്ട്. ഡോക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് എന്‍ജിഒ യൂണിയന്റെ ആവശ്യം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ