എംഡിഎംഎയുമായി എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 03:25 PM  |  

Last Updated: 09th March 2023 03:25 PM  |   A+A-   |  

mdma_arrest

എംഡിഎംഎയുമായി അറസ്റ്റിലായ പ്രതി

 

കൊല്ലം: എംഡിഎംഎയുമായി അഞ്ചലില്‍ എക്‌സൈസ് ഉദ്യോഗസ്ഥന്‍ പിടിയില്‍. കിളിമാനൂര്‍ റേഞ്ചിലെ ഉദ്യോഗസ്ഥനായ അഖിലും  മൂന്ന് കൂട്ടാളികളുമാണ് പിടിയിലായത്. 

ഇവരില്‍ നിന്ന് 20 ഗ്രാം എംഡിഎംഎയും 58 ഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പൊലീസ് അറിയിച്ചു. എക്‌സൈസ് ഉദ്യോഗസ്ഥനായ അഖിലിന്റെ നേതൃത്വത്തില്‍ എംഡിഎംഎ വില്‍പ്പന  നടത്തുന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് അഖിലിനെ നിരീക്ഷിച്ചു വരികയായിരുന്നു. 

അഞ്ചലില്‍ ഇവര്‍ തമ്പടിച്ച ലോഡ്ജില്‍ എത്തി പരിശോധന നടത്തിയപ്പോഴാണ് ഇവര്‍ പിടിയിലായത്. അഖിലിനെ കൂടാതെ തഴമേല്‍ സ്വദേശി ഫൈസല്‍, ഏരൂര്‍ സ്വദേശി അല്‍സാബിത്ത് എന്നിവരാണ് പിടിയിലായത്. കഴിഞ്ഞ ആറ് മാസമായി മുറിയെടുത്താണ് മയക്കുമരുന്ന് വില്‍പ്പന നടത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ