ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 09:44 PM  |  

Last Updated: 09th March 2023 09:44 PM  |   A+A-   |  

exam

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: ഹയർ സെക്കൻഡറി- വൊക്കേഷണൽ ഹയർ സെക്കൻഡറി പരീക്ഷകൾക്ക് നാളെ തുടക്കം. ഒന്നും രണ്ടും വർഷത്തെ പരീക്ഷകൾക്കാണ് നാളെ തുടക്കമാകുന്നത്. രാവിലെ 9.30 നാണ് പരീക്ഷ ആരംഭിക്കുക. ഈ മാസം 30 ന് പരീക്ഷകൾ അവസാനിക്കും. 

4,25,361 വിദ്യാര്‍ഥികള്‍ ഒന്നാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും 4,42,067 വിദ്യാര്‍ഥികള്‍ രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി പരീക്ഷയും എഴുതും. ആകെ 2,023 പരീക്ഷാ കേന്ദ്രങ്ങളാണുള്ളത്. 

വൊക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറിയില്‍ മൊത്തം 389 കേന്ദ്രങ്ങളിലായി ഒന്നാം വര്‍ഷത്തില്‍ 28,820 വിദ്യാര്‍ഥികളും രണ്ടാം വര്‍ഷത്തില്‍ 30,740 വിദ്യാര്‍ഥികളും പരീക്ഷ എഴുതും. 

ഏപ്രില്‍ മൂന്നിന് മൂല്യനിര്‍ണയം ആരംഭിക്കും. ഹയര്‍ സെക്കന്‍ഡറി തലത്തില്‍ ഏപ്രില്‍ മൂന്ന് മുതല്‍ മെയ് ആദ്യ വാരം വരെയാണ് മൂല്യനിര്‍ണയ ക്യാമ്പുകള്‍ നടക്കുക. 80 മൂല്യനിര്‍ണയ ക്യാമ്പുകള്‍ ഇതിനായി തിരഞ്ഞെടുത്തിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'ഒരു മിനിറ്റിൽ 40,000 ലിറ്റർ വെള്ളം പമ്പ് ചെയ്യുന്നു; ബ്രഹ്മപുരത്ത് 70 ശതമാനം പുക നിയന്ത്രിച്ചു'

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ