രണ്ടുവയസുള്ള കുട്ടിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ചു; അച്ഛന്‍ അറസ്റ്റില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 03:42 PM  |  

Last Updated: 09th March 2023 03:42 PM  |   A+A-   |  

rape case arrest

പ്രതീകാത്മക ചിത്രം

 

കോട്ടയം: കുടുംബവഴക്കിനെ തുടര്‍ന്ന് മൂന്നിലവില്‍ രണ്ടുവയസുള്ള കുട്ടിയുടെ മേല്‍ തിളച്ച വെള്ളമൊഴിച്ച കേസില്‍ അച്ഛന്‍ അറസ്റ്റില്‍. അമ്മ ചൈല്‍ഡ് ലൈനില്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കാഞ്ഞിരപ്പള്ളിയിലെ ബന്ധുവീട്ടില്‍ നിന്നാണ് ഇയാളെ മേലുകാവ് പൊലീസ് അറസ്റ്റ് ചെയ്തത്. 

ഗുരുതരമായി പൊള്ളലേറ്റ കുട്ടി നെടുങ്കണ്ടത്ത് അമ്മയുടെ വീട്ടിലാണ് ഇപ്പോഴുള്ളത്. പൊലീസില്‍ പരാതി നല്‍കിയിട്ടും തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെന്നും പരാതി ഉയരുന്നതിനിടെ ഇന്ന് ഉച്ചയോടെയാണ് പ്രതി അനൂപ് പ്രസന്നനെ പൊലീസ് പിടികൂടിയത്.

മുണ്ടിയെരുമ താന്നിമൂട് സ്വദേശിയായ യുവതിയും കോട്ടയം മൂന്നിലവ് സ്വദേശിയായ ഭര്‍ത്താവും തമ്മില്‍ വര്‍ഷങ്ങളായി സ്വരചേര്‍ച്ചയിലല്ല. ഭര്‍ത്താവ് തന്നെ സ്ഥിരമായി ആക്രമിക്കാറുണ്ടെന്നും ഇത് കൂടാതെയാണ് കുഞ്ഞിനെ തിളച്ച വെള്ളമൊഴിച്ച് പൊള്ളിച്ചതെന്നുമായിരുന്നു യുവതിയുടെ പരാതി. കഴിഞ്ഞയാഴ്ച ഭര്‍ത്താവിന്റെ മൂന്നിലവിലെ വീട്ടില്‍ വെച്ചാണ് കുഞ്ഞിന്റെ മേല്‍ തിളച്ച വെള്ളമൊഴിച്ചത്. പൊള്ളലേറ്റ കുട്ടി ആരോഗ്യാവസ്ഥ വീണ്ടെടുത്തു വരികയാണ്. 

തന്നെ മര്‍ദ്ദിക്കുന്നത് പതിവായതോടെ മര്‍ദ്ദനം വീഡിയോ എടുക്കാന്‍ താന്‍ ശ്രമിച്ചെന്നും അതിനിടെ വീണ്ടും മര്‍ദ്ദിച്ചെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു. പിന്നാലെയാണ് കുട്ടിയെ പൊള്ളിച്ചത്.പൊള്ളലേറ്റ കുട്ടിയെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ ഭര്‍ത്താവ് സമ്മതിച്ചില്ലെന്നും യുവതി പറഞ്ഞു. നാട്ടുകാര്‍ ഇടപെട്ടാണ് കുട്ടിയെ ആശുപത്രിയില്‍ എത്തിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'സ്വര്‍ണക്കടത്ത് കേസില്‍ ഒത്തുതീര്‍പ്പിന് ശ്രമം'; അഞ്ചുമണിക്ക് വിവരങ്ങള്‍ പുറത്തുവിടുമെന്ന് സ്വപ്ന

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ