ജീവിതത്തിലെ 'പ്രകാശം', കുഞ്ഞിന് പേരിട്ട് സിയയും സഹദും

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 09th March 2023 11:15 AM  |  

Last Updated: 09th March 2023 11:15 AM  |   A+A-   |  

trans couple

കുഞ്ഞിനൊപ്പം സഹദും സിയയും/ എക്‌സ്പ്രസ് ചിത്രം

ങ്ങളുടെ ജീവിതത്തിൽ പ്രകാശം നിറച്ച പൊന്നോമനയെ പേര് ചൊല്ലി വിളിച്ച് സഹദും സിയയും. വനിതാ ദിനത്തിലാണ് കുഞ്ഞിന്റെ പേരിടൽ ചടങ്ങ് നടത്തിയത്. പ്രകാശം എന്ന് അർഥം വരുന്ന സബിയ എന്നാണ് കുഞ്ഞിന് പേരിട്ടിരിക്കുന്നത്. കോഴിക്കോട് വെച്ചായിരുന്നു പേരിടൽ ചടങ്ങ്.

കുഞ്ഞിന്റെ ജനന സർട്ടിഫിക്കറ്റിൽ സിയ അമ്മയും സഹദ് അച്ഛനും ആകുന്നതിന്റെ സന്തോഷത്തിലാണ് ഇരുവരും. സബിയ സഹദ് എന്നായിരിക്കും കുഞ്ഞിന്റെ മുഴുവൻ പേര്. രണ്ട് പേർക്കും സർക്കാരിന്റെ ട്രാൻസ് ജൻഡർ ഐഡി കാർഡ് ഉള്ളതിനാൽ തങ്ങളുടെ ആ​ഗ്രഹം പോലെ ഉടനെ ജനന സർട്ടിഫിക്കറ്റ് ലഭിക്കും.

ഫെബ്രുവരി എട്ടിനാണ്  ട്രാൻസ് മെൻ ആയ സഹദ് കുഞ്ഞിന് ജന്മം നൽകിയത്. കോഴിക്കോട് മെഡിക്കൽ കോളജിൽ വെച്ചായിരുന്നു സഹദിന്റെ പ്രസവം. 
കുട്ടിയുമായുള്ള ഫോട്ടോ ഷൂട്ടും ഇരുവരും സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'എന്റെ സങ്കടങ്ങൾ പറഞ്ഞു കരഞ്ഞിട്ടുള്ളത് രണ്ടു സ്ത്രീകളുടെ മുന്നിൽ മാത്രം'; സലിം കുമാർ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ