സാമൂഹിക മാധ്യമങ്ങളില്‍ കൊലവിളി; ആക്രമണത്തിന് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്; അഡ്വ. ഷുക്കൂറിന്റെ വീടിന് പൊലീസ് സംരക്ഷണം

വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
വിവാഹശേഷം ഷീനയും ഷുക്കൂറും സുഹൃത്തുക്കള്‍ക്കൊപ്പം/ ഫെയ്‌സ്ബുക്ക്‌
വിവാഹശേഷം ഷീനയും ഷുക്കൂറും സുഹൃത്തുക്കള്‍ക്കൊപ്പം/ ഫെയ്‌സ്ബുക്ക്‌

കാസര്‍കോട്: അഡ്വ. ഷുക്കൂറിന്റെ കാഞ്ഞാങ്ങാട്ടെ വീടിന് പൊലീസ് സംരക്ഷണം. മുസ്ലീം പിന്തുടര്‍ച്ചാ നിയമപ്രകാരം പെണ്‍മക്കള്‍ക്ക് പൂര്‍ണ സ്വത്തവകാശം കിട്ടണമെന്ന നിലപാടിന്റെ ഭാഗമായി അദ്ദേഹം ഭാര്യ ഷീനയെ വീണ്ടും വിവാഹം ചെയ്തിരുന്നു. ഇതിനെ തുടര്‍ന്ന് ഷൂക്കൂറിനെതിരെ സാമൂഹികമാധ്യമങ്ങളില്‍ കൊലവിളി ഉയര്‍ന്നിരുന്നു.

വീടിന് നേരെ ആക്രമണ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. രണ്ട് പൊലീസുകാരെ മുഴുവന്‍ സമയവും വീടിന് കാവലായി നിര്‍ത്തിയിട്ടുണ്ട്. വിവാഹത്തിന് പിന്നാലെ അഡ്വ. ഷൂക്കൂറിനെ കൊലപ്പെടുത്തുമെന്ന് ചിലര്‍ ഭീഷണിപ്പെടുത്തിയിരുന്നു. ഇതില്‍ ഒരാളെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. മഞ്ചേശ്വരം സ്വദേശിയാണെന്നാണ് പൊലീസ് നല്‍കുന്ന സൂചന. 

ദാമ്പത്യ ജീവിതത്തിന്റെ 28-ാം വാര്‍ഷത്തിലാണ് അഭിഭാഷകനായ ഷുക്കൂര്‍ വീണ്ടും വിവാഹിതരായത്. ദിവസങ്ങള്‍ക്ക് മുമ്പാണ് താന്‍ വീണ്ടും വിവാഹം കഴിയ്ക്കുന്ന കാര്യം ഷൂക്കൂര്‍ സാമുഹികമാധ്യമത്തില്‍ പങ്കുവച്ചത്. ഇന്നലെ രാവിലെ 10.15ന് ഹൊസ്ദുര്‍ഗ് സബ് രജിസ്ട്രാര്‍ ഓഫീസില്‍ വെച്ചായിരുന്നു ആ സ്പെഷ്യല്‍ വിവാഹം. ശുഭമൂഹൂര്‍ത്തത്തിന് മൂന്ന് പെണ്‍മക്കളും സാക്ഷികളുമായി. സ്പെഷ്യല്‍ മാര്യേജ് നിയമം വകുപ്പ് പ്രകാരമായിരുന്നു വിവാഹം. അഡ്വ. സജീവനും സിപിഎം നേതാവായ വിവി രമേശനും സാക്ഷികളായി രജിസ്റ്ററില്‍ ഒപ്പുവെച്ചു.

ഇസ്ലാമിന്റെ പേരില്‍ തുല്യത എന്ന മാനവിക സങ്കല്‍പത്തിന് നിരക്കാത്ത ഒരു വ്യവസ്ഥ നിലനില്‍ക്കുമ്പോള്‍ നീതിക്ക് വേണ്ടി നമ്മുടെ മഹത്തായ ഭരണഘടനയില്‍ അഭയം പ്രാപിക്കുക മാത്രമാണ് ചെയ്യുന്നതെന്ന് താരം പറഞ്ഞിരുന്നു. തങ്ങളുടെ മക്കള്‍ക്ക് വേണ്ടി ഇരുവരും ഒന്നുകൂടി വിവാഹിതരാകുന്നു എന്നായിരുന്നു വിവാഹ വാര്‍ത്തയറിയിച്ച് സമൂഹ മാധ്യമത്തില്‍ താരം കുറിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com