മാസങ്ങളോളം നാട്ടുകാരുടെ ഉറക്കം കെടുത്തി; അടയ്ക്ക മോഷ്ടാവ് പിടിയില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2023 10:08 PM |
Last Updated: 10th March 2023 10:08 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്: മാസങ്ങളോളമായി നാട്ടുകാരുടെ ഉറക്കം കെടുത്തിയ അടയ്ക്ക മോഷ്ടാവായ യുവാവ് പിടിയില്‍. കൂടത്തായി സ്വദേശി അബ്ദുള്‍ ഷമീര്‍ ആണ് പിടിയിലായത്. ഓമശേരി, ചളിക്കോട് തുടങ്ങിയ പ്രദേശങ്ങളിലെ വീടുകളില്‍ ഉണക്കി സൂക്ഷിച്ചിരുന്ന കൊട്ടടയ്ക്ക മോഷ്ടിക്കപ്പെടുന്നത് പതിവായിരുന്നെന്ന് പൊലീസ് പറഞ്ഞു. ഇന്നു രാവിലെ മോഷ്ടിച്ച അടയ്ക്കയുമായി മുക്കത്ത് വില്‍പന നടത്താനെത്തിയപ്പോഴാണ് പ്രതി പിടിയിലായത്.
ഓമശേരിയില്‍ വച്ച് മോഷ്ടിച്ച അടയ്ക്കയുമായി വരുന്നതിനിടെ പ്രതി നാട്ടുകാരുടെ മുന്‍പില്‍പെട്ടെങ്കിലും ഓടി രക്ഷപ്പെട്ടു. തുടര്‍ന്ന് പൊലീസ് അന്വേഷണം ഊര്‍ജിതമാക്കിയതോടെ മുക്കം, മണാശേരി, ഓമശേരി തുടങ്ങിയ സ്ഥലങ്ങളില്‍ പണിനടക്കുന്ന ആളൊഴിഞ്ഞ ബഹുനില കെട്ടിടങ്ങളുടെ മുകളില്‍ ആയിരുന്നു ഇയാളുടെ താമസം.
മോഷണം നടന്ന വീടുകളിലും മോഷണമുതല്‍ വില്‍പന നടത്തിയ കടകളിലും പ്രതിയുമായി തെളിവെടുപ്പ് നടത്തുമെന്നും കൂടുതല്‍ കുറ്റകൃത്യങ്ങളില്‍ ഉള്‍പ്പെട്ടിട്ടുണ്ടോയെന്നു പരിശോധിക്കുമെന്നും കൊടുവള്ളി ഇന്‍സ്പെക്ടര്‍ പി.ചന്ദ്രമോഹന്‍ പറഞ്ഞു. താമരശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
ഈ വാര്‍ത്ത കൂടി വായിക്കൂ
ഹജ്ജ് തീർത്ഥാടനം: അപേക്ഷക്കുള്ള തീയതി നീട്ടി
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ