പരാതിക്കാരിയോട് ലൈംഗികാതിക്രമം; ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍ ശിവശങ്കരനെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2023 08:35 PM  |  

Last Updated: 10th March 2023 09:27 PM  |   A+A-   |  

police

പ്രതീകാത്മക ചിത്രം

 

തിരുവനന്തപുരം: അച്ചടക്ക നടപടിയുടെ ഭാഗമായി ഒരു ഇന്‍സ്പെക്ടറെ കൂടി പൊലീസ് സേനയില്‍നിന്ന് പിരിച്ചുവിട്ടു. കാസര്‍കോട് ക്രൈംബ്രാഞ്ച് ഇന്‍സ്പെക്ടര്‍ ആര്‍ ശിവശങ്കരനെയാണ് പിരിച്ചുവിട്ടത്. പൊലീസ് നിയമത്തിലെ 86(3) വകുപ്പ് അനുസരിച്ചാണു സംസ്ഥാന പൊലീസ് മേധാവി അനില്‍കാന്തിന്റെ നടപടി.

ശിക്ഷണ നടപടികളുടെ ഭാഗമായി നേരത്തേ കാരണം കാണിക്കല്‍ നോട്ടിസ് നല്‍കിയിരുന്നു. ഇന്‍സ്‌പെക്ടര്‍ നേരിട്ടു ഹാജരായി വിശദീകരിക്കുകയും ചെയ്തിരുന്നു. ശിവശങ്കരന്റെ വാദത്തില്‍ കഴമ്പില്ലെന്നു കണ്ടെത്തിയതിനെ തുടര്‍ന്നാണ് പുറത്താക്കിയത്. പലവട്ടം ശിക്ഷണ നടപടികള്‍ നേരിട്ടിട്ടും ശിവശങ്കരന്‍ തുടര്‍ച്ചയായി ഇത്തരം കേസുകളില്‍ ഉള്‍പ്പെടുകയും സ്വഭാവദൂഷ്യം തുടരുകയുമാണെന്നു ഡിജിപി വിലയിരുത്തി.

ഇയാള്‍ക്കെതിരേ ബലാത്സംഗം, വധശ്രമം ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളുണ്ട്. 11 തവണ വകുപ്പ് തല നടപടിയും നേരിട്ട ഉദ്യോഗസ്ഥനാണ് ശിവശങ്കരന്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊടും ചൂട്; കരുതിയിരിക്കണം;  കുട്ടികള്‍, ഗര്‍ഭിണികള്‍ പ്രത്യേകം ശ്രദ്ധിക്കണം; വീണാ ജോര്‍ജ്

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ