കേരളത്തില്‍ നിലവില്‍ രണ്ട് പേര്‍ക്ക് എച്ച്3എന്‍2 ;  പനിയുള്ളവരുടെ സ്രവം പരിശോധിക്കും; വീണാ ജോര്‍ജ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2023 08:13 PM  |  

Last Updated: 10th March 2023 08:13 PM  |   A+A-   |  

veena_george

ആരോഗ്യമന്ത്രി വീണാ ജോര്‍ജ് മാധ്യമങ്ങളോട്/ ടിവി ദൃശ്യം

 

തിരുവനന്തപുരം: പകര്‍ച്ചപ്പനിയുടെ ഉപവകഭേദമായ എച്ച്3എന്‍2 നേരത്തെയുള്ളതാണെന്നും ഇതില്‍ ആശങ്ക വേണ്ടെന്നും ആരോഗ്യമന്ത്രി വീണാ ജോര്‍ജ്. നിലവില്‍ ആലപ്പുഴയില്‍ രണ്ട് രോഗികള്‍ ചികിത്സയിലുണ്ട്. മറ്റ് സ്ഥിരീകരണമോ മരണമോ ഈ വൈറസ് മൂലം ഉണ്ടായിട്ടില്ലെന്നും മന്ത്രി പറഞ്ഞു.

ഉത്തരേന്ത്യയില്‍ ചില ഭാഗങ്ങളില്‍ രോഗവ്യാപനം ശക്തമായതോടെ ഐസിഎംആര്‍ അടക്കം മുന്‍കരുതല്‍ നിര്‍ദേശം നല്‍കിയതാണ് നിലവിലെ വാര്‍ത്തകളുടെ അടിസ്ഥാനം. ഇന്‍ഫ്‌ലുവന്‍സ എ വിഭാഗത്തില്‍പ്പെടുന്ന വൈറസാണ് എച്ച്3 എന്‍2. കനത്ത തണുപ്പില്‍നിന്ന് അന്തരീക്ഷ താപനില വര്‍ധിച്ചത് പനി വ്യാപകമാക്കിയിട്ടുണ്ട്. 

പനി നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശം നല്‍കി. ശക്തമായ പനി, തൊണ്ടവേദന, ചുമ എന്നീ രോഗലക്ഷണങ്ങളുള്ളവരുടെ സാമ്പിളുകള്‍ ഇന്‍ഫ്ളുവന്‍സയുടെ പരിശോധനയ്ക്ക് അയയ്ക്കണമെന്ന് ഡോക്ടര്‍മാര്‍ക്ക് നിര്‍ദേശം നല്‍കി.   വയനാട്, കോഴിക്കോട്, മലപ്പുറം, തൃശൂര്‍, എറണാകുളം ജില്ലകളില്‍ മുന്‍കൂട്ടി നിപ പ്രതിരോധ ജാഗ്രത നിര്‍ദേശം നല്‍കാനും മന്ത്രി നിര്‍ദേശിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ടെക്‌നോപാര്‍ക്കിലെ സ്റ്റാര്‍ട്ടപ്പ് കമ്പനി ജീവനക്കാരന്‍ കെട്ടിടത്തില്‍ നിന്ന് വീണുമരിച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ