തൃശൂരില്‍ വന്‍ തീപിടിത്തം; ഗോഡൗണ്‍ കത്തിയമര്‍ന്നു - വിഡിയോ
By സമകാലിക മലയാളം ഡെസ്‌ക് | Published: 10th March 2023 01:05 PM |
Last Updated: 10th March 2023 01:05 PM | A+A A- |

തൃശൂരിലെ തീപിടിത്തം/വിഡിയെ ദൃശ്യം
തൃശൂര്‍: തൃശൂരില്‍ ഇവന്റ് മാനേജ്‌മെന്റ് കമ്പനിയുടെ ഗോഡൗണില്‍ തീപിടിത്തം. ഇന്നു രാവിലെയാണ് പെരിങ്ങാവിലെ ഗോഡൗണില്‍ തീപിടിത്തമുണ്ടായത്. തീ അണയ്ക്കാനുള്ള ശ്രമങ്ങള്‍ തുടരുകയാണ്.
സമീപത്തെ പാടത്തു നിന്നാണ് തീ ഗോഡൗണിലേക്കു പടര്‍ന്നത് എന്നാണ് നിഗമനം. പാടത്തെ പുല്ലിനു തീപിടിച്ചിരുന്നു.
തൃശൂരില്‍ വന്‍ തീപിടിത്തം, പെരിങ്ങാവിലെ ഗോഡൗണ്‍ കത്തി നശിച്ചു pic.twitter.com/eU4OaRuRTe
— Samakalika Malayalam (@samakalikam) March 10, 2023
ജില്ലയിലെ വിവിധ പ്രദേശങ്ങളില്‍നിന്നുള്ള ഏഴ് ഫയര്‍ ഫോഴ്‌സ് യൂണിറ്റുകള്‍ സ്ഥലത്തെത്തി. തീപിടിത്തത്തില്‍ ലക്ഷങ്ങളുടെ നഷ്ടം സംഭവിച്ചതായാണ് പ്രാഥമിക നിഗമനം.
ഈ വാര്‍ത്ത കൂടി വായിക്കൂ
കള്ളനോട്ട് കേസ്; വനിതാ കൃഷി ഓഫീസറെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ