പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പ് മഷിയിൽ; 'ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്ന്' മന്ത്രി ശിവൻകുട്ടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2023 06:09 PM  |  

Last Updated: 10th March 2023 06:09 PM  |   A+A-   |  

plus_one

ടെലിവിഷൻ ദൃശ്യം

 

തിരുവനന്തപുരം: ഇന്ന് തുടങ്ങിയ ഹയർസെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പു നിറത്തിൽ. കറുപ്പിനു പകരം ചുവപ്പ് നിറത്തിലെ മഷിയിലാണ് ചോദ്യങ്ങൾ അച്ചടിച്ചിരുന്നത്. നിറംമാറ്റം കണ്ണിന് ബുദ്ധിമുട്ടുണ്ടാക്കുന്നു എന്ന് ചില കുട്ടികൾ പരാതിപ്പെട്ടു.

ഇളം പിങ്ക് കടലാസിൽ ചുവപ്പ് നിറത്തിലാണ് ചോദ്യങ്ങള്‌ അച്ചടിച്ചിരിക്കുന്നത്. പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പിന്റെ വിശദീകരണം. ചുവപ്പു നിറത്തിന് എന്താണ് കുഴപ്പമെന്നായിരുന്നു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടിയുടെ പ്രതികരണം. 

അക്ഷരങ്ങൾ വായിക്കാൻ ബുദ്ധിമുട്ടിയതായി ചില വിദ്യാർത്ഥികള്‌ പ്രതികരിച്ചപ്പോൾ നിറം പ്രശ്നമല്ലെന്നായിരുന്നു മറ്റുചിലരുടെ പ്രതികരണം. പ്ലസ് ടു വിദ്യാർത്ഥികൾക്ക് കറുപ്പ് മഷിയിൽ തന്നെയാണ് ചോദ്യപ്പേപ്പർ അചടിച്ചിരിക്കുന്നത്. വി എച്ച് എസ് ഇ ചോദ്യപേപ്പറിലും മാറ്റമില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

'വൈദേക'ത്തില്‍ നിന്ന് സിപിഎം നേതാവ് രാജിവച്ചു

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ