അനുമതിയില്ലാതെ വിസി ചുമതല ഏറ്റെടുത്തു; സിസ തോമസിന് കാരണം കാണിക്കൽ നോട്ടീസ് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th March 2023 09:49 PM  |  

Last Updated: 10th March 2023 09:49 PM  |   A+A-   |  

sisa_thomas

ഡോ. സിസ തോമസ്


കൊച്ചി: കേരള സാങ്കേതിക സർവകലാശാല (കെടിയു) താത്കാലിക വൈസ് ചാൻസലർ ‌ഡോ. സിസാ തോമസിന് കാരണം കാണിക്കൽ നോട്ടീസ്. അനുമതി കൂടാതെ സാങ്കേതിക സർവകലാശാല വൈസ് ചാൻസറുടെ ചുമതല ഏറ്റെടുത്തതിലാണ് നടപടി. ഉന്നത വിദ്യാഭ്യാസ സെക്രട്ടറിയാണ് നോട്ടീസ് നൽകിയത്. കേരള സർവീസ് ചട്ടത്തിന്റെ ലംഘനമാണെന്നും 15 ദിവസത്തിനകം മറുപടി നൽകിയില്ലെങ്കിൽ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും നോട്ടീസിലുണ്ട്.

സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് ഇരിക്കെയാണ് കഴിഞ്ഞവർഷം നവംബർ നാലിന് ഗവർണറുടെ ഉത്തരവ് പ്രകാരം സിസാ വിസി ചുമതല ഏറ്റെടുത്തത്. തുടർന്ന് സിസയെ സാങ്കേതിക വിദ്യാഭ്യാസ സീനിയർ ജോയിന്റ് ഡയറക്ടർ സ്ഥാനത്ത് നിന്ന് നീക്കി. പിന്നീട് അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ഉത്തരവിനെ തുടർന്ന് ഈയിടെ സിസക്ക് സർക്കാർ പുതിയ നിയമനം നൽകിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

ത്രിപുരയില്‍ എളമരം കരീം ഉള്‍പ്പടെയുള്ള എംപിമാരുടെ സംഘത്തിന് നേരെ ബിജെപി ആക്രമണം; വാഹനത്തിന്റെ ചില്ലുകള്‍ തകര്‍ത്തു; വീഡിയോ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ