'കുറച്ചെങ്കിലും ഇഷ്ടം തോന്നിയ പാര്‍ട്ടി ബിജെപി, എല്ലാം ഡര്‍ട്ടി പൊളിറ്റിക്‌സ്' 

എംവി ഗോവിന്ദന്‍ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമര്‍ശിച്ചു
വിജേഷ് പിള്ള മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം
വിജേഷ് പിള്ള മാധ്യമങ്ങളോടു സംസാരിക്കുന്നു/ടിവി ദൃശ്യം

കൊച്ചി: തനിക്ക് ഒരു പാര്‍ട്ടിയുമായും ബന്ധമില്ലെന്നും രാഷ്ടീയത്തില്‍ താത്പര്യമില്ലെന്നും, സ്വര്‍ണക്കടത്തു കേസില്‍ ഒത്തുതീര്‍പ്പിന് വന്നെന്ന് സ്വപ്‌ന സുരേഷ് ആരോപിച്ച വിജേഷ് പിള്ള. വെബ് സീരീസുമായി ബന്ധപ്പെട്ട ചര്‍ച്ചയ്ക്കാണ് സ്വപ്‌ന സുരേഷിനെ കണ്ടതെന്നും അത് വളച്ചൊടിച്ചാണ് സ്വപ്‌ന ആരോപണം ഉന്നയിച്ചതെന്നും വിജേഷ് പറഞ്ഞു.

''ഞാന്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചില്ല. ഒരു പാര്‍ട്ടിയുമായും ബന്ധമില്ല. രാഷ്ട്രീയത്തോടു താത്പമില്ല. എല്ലാം ഡര്‍ട്ടി പൊളിറ്റിക്‌സ് ആണ്. ഒരു പാര്‍ട്ടിയുടെയും അനുഭാവി പോലുമല്ല. എനിക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുമായും ബന്ധമില്ല, കോണ്‍ഗ്രസുമായും ബന്ധമില്ല, ബിജെപിയുമായും ബന്ധമില്ല. ഇന്നുവരെ ഒരു ജാഥയ്ക്കു പോലും പോയിട്ടില്ല. കുറച്ചെങ്കിലും എനിക്ക് ഇഷ്ടം തോന്നിയ പാര്‍ട്ടി ബിജെപിയാണ്. കാരണം ഞാന്‍ വിശ്വാസിയാണ്. അമ്പലങ്ങളില്‍ പോവുന്നതൊക്കെ ഇഷ്ടമാണ്. ആ ഒരു ചുറ്റുപാടുകളൊക്കെ ഉള്ളതുകൊണ്ടുള്ള ഇഷ്ടമാണ്, ബിജെപിയോട്. ആ പാര്‍ട്ടിയിലും പ്രവര്‍ത്തിച്ചിട്ടില്ല.'' വിജേഷ് പിള്ള പറഞ്ഞു. 

ഇടനിലക്കാരനായെന്ന് ആരോപണം പച്ചക്കള്ളം

സ്വര്‍ണക്കടത്ത് കേസ് ഒത്തുതീര്‍പ്പാക്കാന്‍ ഇടനിലക്കാരനായി തന്നെ വന്നു കണ്ടുവെന്ന സ്വപ്ന സുരേഷിന്റെ ആരോപണം പച്ചക്കള്ളമാണെന്ന്വിജേഷ് പിള്ള. താന്‍ സ്വപ്നയെ കണ്ടു എന്നത് സത്യമാണ്. എന്നാല്‍ ബിസിനസ് സംബന്ധമായ ഒരു കാര്യം ചര്‍ച്ച ചെയ്യാനാണ് അവരെ കണ്ടതെന്നും വിജേഷ് പിള്ള വ്യക്തമാക്കി. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്തിട്ടില്ലെന്നും വിജേഷ് വെളിപ്പെടുത്തി.

ഒടിടി പ്ലാറ്റ്‌ഫോമിലെ ഒരു വെബ് സീരീസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് സ്വപ്നയെ കണ്ടത്. സിപിഎം എന്നല്ല ഒരു പാര്‍ട്ടിയിലും താന്‍ അം?ഗമല്ല. എംവി ?ഗോവിന്ദന്‍ നാട്ടുകാരനാണ്. എന്നാല്‍ അദ്ദേഹത്തെ ടിവിയില്‍ മാത്രമാണ് കണ്ടുപരിചയമെന്നും വിജേഷ് പറയുന്നു.

സ്വപ്നയെ കണ്ട് ഒത്തുതീര്‍പ്പിന് ശ്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്തിട്ടില്ല. 30 കോടി രൂപ വാഗ്ദാനം ചെയ്തിട്ടില്ല. വെബ് സീരീസ് വരുമാനത്തിന്റെ 30 ശതമാനം നല്‍കാമെന്ന് പറഞ്ഞു. പുറത്തു വന്നത് കഴിഞ്ഞ ദിവസം നടത്തിയ ചര്‍ച്ചകളുടെ ചിത്രങ്ങളാണെന്നും വിജേഷ് പറയുന്നു.

എംവി ഗോവിന്ദന്‍ നാട്ടുകാരനാണെന്ന് സംസാരത്തിനിടെ പരാമര്‍ശിച്ചു. മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട കാര്യങ്ങളൊന്നും താന്‍ സംസാരിച്ചിട്ടില്ല. കുട്ടികളുമായി എത്തിയ സ്വപ്നയെ എങ്ങനെയാണ് തനിക്ക് ഭീഷണിപ്പെടുത്താന്‍ സാധിക്കുകയെന്നും വിജേഷ് ചോദിച്ചു.

ബംഗളൂരുവിലെ ഓഫീസില്‍ വന്നാണ് സ്വപ്ന കണ്ടത്. അവിടെ വച്ചാണ് തങ്ങള്‍ സംസാരിച്ചത്. ഇപ്പറഞ്ഞതിലൊന്നും ഒരു വാസ്തവവുമില്ല. സ്വപ്ന പറഞ്ഞ പാര്‍ട്ടികളെയൊന്നും തനിക്കറിയില്ല. മീഡിയയിലും പത്രത്തിലുമൊക്കെയേ സ്വപ്ന പറയുന്ന ആളുകളെ താന്‍ കണ്ടിട്ടുള്ളു. തെളിവുകള്‍ ഉണ്ടെങ്കില്‍ അവര്‍ പുറത്തുവിടട്ടെ. ഭവിഷ്യത്തുകള്‍ നേരിടാന്‍ ഒരുക്കമാണെന്നും വിജേഷ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com