15കാരിയെ പീഡിപ്പിച്ചു; 22 കാരി അറസ്റ്റില്‍
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2023 10:00 PM |
Last Updated: 11th March 2023 10:00 PM | A+A A- |

പ്രതീകാത്മക ചിത്രം
കോഴിക്കോട്:15 വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ യുവതി പിടിയില്‍. എലത്തൂര്‍ സ്വദേശിനിയെയാണ് ചേവായൂര്‍ പെലീസ് അറസ്റ്റ് ചെയ്തത്. പോക്‌സോ നിയമപ്രകാരമാണ് ഇവര്‍ക്കെതിരെ കേസെടുത്തിരിക്കുന്നത്.
2022 ഡിസംബര്‍ 29ന് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. സംഭവ ശേഷം വിദേശത്തായിരുന്ന 22കാരി രണ്ട് ദിവസം മുമ്പാണ് നാട്ടിലെത്തിയത്. പൊലീസ് അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. 14 ദിവസത്തേക്കാണ് യുവതിയെ റിമാന്‍ഡ് ചെയ്തിരിക്കുന്നത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ