ബെല്‍റ്റ് രൂപത്തിലാക്കി, സ്വകാര്യഭാഗത്ത് ഒളിപ്പിച്ച നിലയില്‍; നെടുമ്പാശേരിയില്‍ 21ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2023 08:50 PM |
Last Updated: 11th March 2023 08:50 PM | A+A A- |

പ്രതീകാത്മക ചിത്രം
കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തില്‍ വീണ്ടും സ്വര്‍ണവേട്ട. യാത്രക്കാരനില്‍ നിന്ന് 21 ലക്ഷം രൂപയുടെ അനധികൃത സ്വര്‍ണം പിടികൂടി.
വളാഞ്ചേരി സ്വദേശി നാസറാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ബെല്‍റ്റിന്റെ രൂപത്തിലാക്കിയും സ്വകാര്യഭാഗത്ത് ഒളിപ്പിച്ചും സ്വര്‍ണം കടത്താനായിരുന്നു പദ്ധതി.
ബെല്‍റ്റിന്റെ രൂപത്തിലാക്കിയ 224 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ക്യാപ്‌സൂള്‍ രൂപത്തിലാക്കി സ്വകാര്യ ഭാഗത്ത് ഒളിപ്പിച്ച നിലയിലായിരുന്നു ശേഷിക്കുന്ന സ്വര്‍ണം പിടിച്ചെടുത്തത്. ഇത്തരത്തില്‍ 265 ഗ്രാം സ്വര്‍ണം കടത്താനാണ് ശ്രമിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ