എം ശിവശങ്കര്‍ ആശുപത്രിയില്‍

By സമകാലികമലയാളം ഡെസ്ക്  |   Published: 11th March 2023 07:34 PM  |  

Last Updated: 11th March 2023 07:34 PM  |   A+A-   |  

m_sivasankar

എം ശിവശങ്കര്‍/ എക്‌സ്പ്രസ് ഫോട്ടോ

 


കൊച്ചി: ലൈഫ് മിഷന്‍ കോഴ കേസില്‍ അറസ്റ്റിലായ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം ശിവശങ്കറിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കാല്‍മുട്ടു വേദനയെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജ് ആശുപത്രിയിലാണ് പ്രവേശിപ്പിച്ചത്.

തൃശൂര്‍ വടക്കാഞ്ചേരിയിലെ പ്രളയബാധിതര്‍ക്ക് വേണ്ടിയുള്ള 19 കോടി രൂപയുടെ ലൈഫ് മിഷന്‍ പദ്ധതിയില്‍ നിന്ന് കമ്മിഷനായി വാങ്ങിയ 4.50 കോടി രൂപയുടെ കള്ളപ്പണം വെളുപ്പിക്കാന്‍ ശ്രമിച്ചെന്നാണ് ശിവശങ്കറിനെതിരായ കേസ്. കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഫെബ്രുവരിയിലാണ് ശിവശങ്കറിനെ അറസ്റ്റ് ചെയ്തത്

ശിവശങ്കറിന്റെ ജാമ്യാപേക്ഷ സാമ്പത്തിക കുറ്റവിചാരണാക്കോടതി തള്ളിയിരുന്നു. ജാമ്യം നല്‍കിയാല്‍ തെളിവുകള്‍ നശിപ്പിക്കാന്‍ സാധ്യതയുണ്ടെന്ന എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് വാദം അംഗീകരിച്ചാണ് കോടതി ജാമ്യം നിഷേധിച്ചത്. കേസില്‍ ശിവശങ്കറിനെ ഒന്‍പത് ദിവസം ഇഡി കസ്റ്റഡിയില്‍ ചോദ്യം ചെയ്തിരുന്നു. പിന്നീടു കോടതിയില്‍ ഹാജരാക്കിയ ശിവശങ്കറിനെ ഇഡി കസ്റ്റഡിയില്‍ ആവശ്യപ്പെട്ടില്ല. തുടര്‍ന്നു റിമാന്‍ഡ് ചെയ്യുകയായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 'ആരായിരിക്കും പിന്നണിയില്‍ ഉള്ള ആ അജ്ഞാതന്‍?', വിജേഷ് പിള്ളയ്‌ക്കെതിരെ കേസെടുത്തു; സ്വപ്‌നയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ് 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ