മംഗളൂരുവില്‍ നിന്ന് തിരുവനന്തപുരത്തേക്ക് സ്‌പെഷ്യല്‍ ട്രെയിന്‍; സമയക്രമം ഇങ്ങനെ
By സമകാലിക മലയാളം ഡെസ്‌ക് | Published: 11th March 2023 05:29 PM |
Last Updated: 11th March 2023 05:29 PM | A+A A- |

പ്രതീകാത്മക ചിത്രം
തിരുവനന്തപുരം: മംഗളൂരു സെന്‍ട്രലില്‍നിന്ന് കോട്ടയം വഴി തിരുവനന്തപുരം കൊച്ചുവേളിയിലേക്ക് നാളെ സ്‌പെഷല്‍ ട്രെയിന്‍ സര്‍വീസ് നടത്തും. 12നു രാത്രി 8 30ന് മംഗളൂരു സെന്‍ട്രലില്‍നിന്നു പുറപ്പെടുന്ന ട്രെയിന്‍ 13ന് രാവിലെ 10.45ന് കൊച്ചുവേളിയിലെത്തും. ഓരോ ടൂ ടയര്‍, 3 ടയര്‍ എസി കോച്ചുകള്‍ ഉള്‍പ്പെടെ 22 കോച്ചുകള്‍ ഉണ്ടായിരിക്കും.
നമ്പര്‍ 06050 ട്രെയിന്‍ വിവിധ സ്‌റ്റേഷനുകളില്‍ എത്തുന്ന സമയം:
കാസര്‍കോട് (12നു രാത്രി 9.04), കണ്ണൂര്‍ (10.27), കോഴിക്കോട് (11.40), തിരൂര്‍ (13നു പുലര്‍ച്ചെ 12.18), ഷൊര്‍ണൂര്‍ (1.25), തൃശൂര്‍ (3.30), ആലുവ (4.23), എറണാകുളം ടൗണ്‍ (4.45), കോട്ടയം (6.05), ചങ്ങനാശേരി (6.26), തിരുവല്ല (06.37), ചെങ്ങന്നൂര്‍ (6.48), മാവേലിക്കര (7.00), കായംകുളം (7.10), കൊല്ലം (8.40).
ഈ വാര്‍ത്ത കൂടി വായിക്കൂ അടിയന്തര ഘട്ടത്തില്‍ പ്രാഥമിക ചികിത്സ ഉറപ്പാക്കാം; കരുതല്‍ കിറ്റുമായി ആരോഗ്യവകുപ്പ്
സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ