തൊടുപുഴ കൈവെട്ട് കേസ്: മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം പാരിതോഷികം, പ്രഖ്യാപിച്ച് എന്‍ഐഎ

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 04:39 PM  |  

Last Updated: 11th March 2023 04:39 PM  |   A+A-   |  

t j joseph

പ്രൊഫ. ടിജെ ജോസഫ്‌, ഫയൽ

 

കൊച്ചി : തൊടുപുഴ കൈവെട്ട് കേസിലെ മുഖ്യ പ്രതിയെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് 10 ലക്ഷം രൂപ പരിതോഷികം പ്രഖ്യാപിച്ച് എന്‍ഐഎ.  കേസിലെ ഒന്നാം പ്രതി എറണാകുളം ഓടക്കാലി സ്വദേശി സവാദിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്കാണ് എന്‍ഐഎ പരിതോഷികം പ്രഖ്യാപിച്ചത്. 

2010 ല്‍ ആണ് തൊടുപുഴ ന്യൂമന്‍ കോളേജ് അധ്യാപകനായ പ്രൊഫസര്‍ ടി ജെ ജോസഫിന്റെ കൈവെട്ടുന്നത്. സംഭവം നടന്നത്  മുതല്‍ ഇയാള്‍ ഒളിവിലായിരുന്നു. 11 പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരാണ് കേസിലെ പ്രതികള്‍. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കാറുമായി കൂട്ടിയിടിച്ചു, നിയന്ത്രണം വിട്ട കെഎസ്ആര്‍ടിസി ബസ് പള്ളിയുടെ കമാനത്തിലേക്ക് ഇടിച്ചുകയറി; മൂന്ന് പേരുടെ നില ഗുരുതരം 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ