'പച്ചമഷിയാകാതിരുന്നത് ഭാ​ഗ്യം ഇല്ലെങ്കിൽ ഞാൻ രാജിവെക്കേണ്ടി വന്നേനെ'; പരിഹസിച്ച് പി കെ അബ്ദുറബ്ബ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 07:07 AM  |  

Last Updated: 11th March 2023 07:07 AM  |   A+A-   |  

pk abdu rabb

പി കെ അബ്ദുറബ്ബ്/ ചിത്രം ഫെയ്‌സ്‌ബുക്ക്

തിരുവനന്തപുരം: ഹയർ സെക്കൻഡറി ഒന്നാം വർഷ പരീക്ഷയുടെ ചോദ്യപേപ്പർ ചുവപ്പ് മഷിയിൽ അച്ചടിച്ചതിനെ പരിഹസിച്ച് മുൻ വിദ്യാഭ്യാസമന്ത്രി പി കെ അബ്ദുറബ്ബ്. ചോദ്യപേപ്പർ പച്ച മഷികൊണ്ടാകാത്തത് ഭാഗ്യമായെന്ന് അദ്ദേഹം ഫെയ്സ്ബുക്കിൽ കുറിച്ചു. ഇല്ലെങ്കിൽ താൻ രാജി വയ്ക്കേണ്ടി വന്നേനെയെന്നും അബ്ദുറബ്ബ് പരിഹസിച്ചു.

പ്ലസ് വൺ, പ്ലസ്ടു പരീക്ഷകൾ ഒരുമിച്ചു നടക്കുന്നതിനാൽ ചോദ്യപേപ്പർ മാറാതിരിക്കാനാണ് നിറം മാറ്റിയതെന്നാണ് വിദ്യാഭ്യാസ വകുപ്പ് നൽകുന്ന വിശദീകരണം. അതേസമയം ചുവപ്പു മഷിക്ക് എന്താണ് കുഴപ്പമെന്ന് വിദ്യാഭ്യാസമന്ത്രി വി.ശിവൻകുട്ടി പ്രതികരിച്ചിരുന്നു.

പി കെ അബ്‌ദുറബ്ബിന്റെ കുറിപ്പിന്റെ പൂർണരൂപം

പ്ലസ് വൺ പരീക്ഷയുടെ ചോദ്യപേപ്പർ അച്ചടിച്ചിരിക്കുന്നത് ചുവപ്പു മഷിയിൽ. ഏതായാലും പച്ച മഷിയാവാത്തത് ഭാഗ്യം. ഇല്ലെങ്കിൽ ഞാൻ രാജി വയ്ക്കേണ്ടി വന്നേനെ. അന്നൊക്കെ ചോദ്യപേപ്പറിൽ ചോദ്യങ്ങൾ അവസാനിക്കുന്ന ഭാഗത്ത് ഒരു ചന്ദ്രക്കല കണ്ടാൽ ചന്ദ്രഹാസമിളകുകയും, അഞ്ചാറ് കെഎസ്ആർടിസി ബസുകൾ എറിഞ്ഞു തകർക്കുകയും, മന്ത്രി പ്രസംഗിക്കുന്ന സ്റ്റേജിൽ വരെ കയറി ചാക്യാർകൂത്ത് നടത്തുകയും ചെയ്തിരുന്ന എന്തെല്ലാം ‘പാരമ്പര്യ കല’കളാണ് കേരളത്തിന് കൈമോശം വന്നിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

പാളത്തിൽ അറ്റകുറ്റപ്പണി: ആലപ്പുഴ-കണ്ണൂർ എക്സ്പ്രസ് കൊയിലാണ്ടിയിൽ യാത്ര അവസാനിപ്പിക്കും

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ