ഹൈക്കിങ് നടത്തുന്നതിനിടെ തെന്നിവീണു; ഷാർജയിൽ മലയാളി മരിച്ചു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 11th March 2023 08:18 AM  |  

Last Updated: 11th March 2023 08:18 AM  |   A+A-   |  

sharjah_hiking_death

ബിനോയ്

 

ദുബായ്; ഷാർജയിൽ ഹൈക്കിനിടെ തെന്നിവീണ് ആലപ്പുഴ സ്വദേശി മരിച്ചു. ആലപ്പുഴ ബീച്ച് റോഡ് കോൺവെന്‍റ് സ്ക്വയർ സ്വദേശി ബിനോയ് (51) ആണ് മരിച്ചത്.  ഷര്‍ജ മലീഹയിലെ ഫോസിൽ റോക്കിൽ ഹൈക്കിങ് നടത്തുന്നതിനിടെയാണ് അപകടമുണ്ടായത്. വെള്ളിയാഴ്ച രാവിലെ 7.30നാണ് സംഭവമുണ്ടായത്. സുഹൃത്തുക്കൾക്കൊപ്പം ഹൈക്കിങ് നടത്തുന്നതിനിടെ തെന്നിവീഴുകയായിരുന്നു. 

അബുദാബി അൽ ഹിലാൽ ബാങ്കിലെ ഐടി വിഭാഗം ഉദ്യോഗസ്ഥനാണ്. ഐടി രംഗത്തെ മികവിന് ബിനോയിക്ക് അടുത്തിടെ യുഎഇ ഗോൾഡൻ വീസ ലഭിച്ചിരുന്നു. സുഹൃത്തുക്കൾക്കൊപ്പം പലപ്പോഴും പർവതാരോഹണം നടത്തുന്നയാളാണ് ബിനോയ്. ദുബായ് ബര്‍ഷ ഹൈറ്റ്‌സില്‍ കുടുംബത്തോടൊപ്പമായിരുന്നു താമസം. ഭാര്യ: മേഘ (ദുബായ് അൽഖൂസ് ഔവർ ഓൺ ഇന്ത്യൻ സ്കൂൾ അധ്യാപിക). മക്കൾ: ഡാനിയൽ, ഡേവിഡ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

രാത്രിയിൽ മാലിന്യവുമായി ബ്രഹ്മപുരത്തേക്ക് എത്തിയത് 40 ലോറികൾ, തടഞ്ഞ് നാട്ടുകാർ; പ്രതിഷേധം

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ